ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

നടൻ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഉടന്‍ വിവാഹിതായാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്. പിന്നാലെ ഭര്‍ത്താവ് ആകാന്‍ പോകുന്ന ജിജിനെ കുറിച്ചുള്ള കാര്യങ്ങളും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. വിവാഹത്തിനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങളൊന്നും അപ്പോൾ പുറത്ത് വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മലയാള സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളും എത്തിയിരുന്നു.

മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ആശംസകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്, ടിജെ വിനോദ് എംഎല്‍എ, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും താരപുത്രിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തി.

അതേ സമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ ജഗതി എത്തിയിരുന്നില്ല. വാഹനാപാകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന ജഗതി വിവാഹത്തിനെത്തുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴും നടക്കാന്‍ കഴിയാത്ത താരം വീല്‍ചെയറിലാണ് സഞ്ചരിക്കാറുള്ളത്. വിവാഹത്തിന് മുമ്പ് പപ്പയുടെ അടുത്ത് പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നും പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ് കയറി ചെല്ലുന്നതെന്ന് പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.