യുഎപിഎ പുതിയലിസ്റ്റ്: ‘അംബേദ്ക്കറും പെരിയാറും ലെനിനും ഇന്റലക്ച്വല്‍ തീവ്രവാദികള്‍’ എന്ന് ബാബ രാം ദേവ്

 തീവ്രവാദികളുടെ പുതിയ ലിസ്റ്റ് ഇറങ്ങി മരിച്ചവരുടെ പേരിൽ യുഎ പിഎ എടുക്കാൻ വകുപ്പുണ്ടോ എന്തോ ? അവര്‍ണന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങളുടെ ജീവിതം തന്നെ പോരാട്ടമാക്കിയിരുന്ന ഭരണഘടനാ ശിൽപ്പി ഭാരതരത്നം ഡോ. ബി ആര്‍ അംബേദ്ക്കറേയും കമ്യൂണിസ്റ്റ് സൈദ്ധാന്തികനും റഷ്യൻ വിപ്ലവ നായകനുമായ ലെനിൻ , സ്വാതന്ത്ര്യ സമരസേനാനിയും യുക്തിവാദിയും വർണ്ണവെറിയന്മാരെ അതേ നാണയത്തിൽ തിരിച്ചടിച്ച ദ്രാവിഡ മുന്നേറ്റ നായകനുമായ ഇ വി രാമസാമി നായ്ക്കറേ (പെരിയാര്‍)യും അപമാനിച്ച ബാബ രാംദേവിനതെിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.

മനുവാദക്കാരായ സവര്‍ണ ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തിട്ടൂരത്തിനെതിരേയും തുല്ല്യാവകശത്തിനായും പോരാടിയ ഇവരെ ഇന്റലക്ചല്‍ തീവ്രവാദികളെന്ന രാംദേവിന്റെ പ്രസ്താവനക്കെതിരെയാണ് ജന രോഷം. ട്വിറ്ററില്‍ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പ്പനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ക്യാമ്പയിന്‍ ആരംഭിച്ച് കഴിഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും അംബേദ്കറെയും അപമാനിച്ചരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.

ദേശീയ ചാനലായ റിപ്പബ്ലിക് ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പെരിയാര്‍, അംബേദ്ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍ എന്നിവര്‍ ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരായിരുന്നെന്ന് രാംദേവ് ആരോപിച്ചത്. അഭിമുഖത്തില്‍ യോഗ ഉള്‍പ്പെടെ കാണിക്കുകയും അവതാരകനെ എടുത്തുയര്‍ത്തുകയും ചെയ്തിരുന്നു ബാബാ രാംദേവ്.

ഇതിനെതിരാണ് ട്വിറ്ററില്‍ ജനരോഷം ഉയരുന്നത്. ബാബാ രാംദേവ് മാപ്പ് ചോദിക്കുക, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ശക്തമാകുന്നത്.