തിന്മകളിൽ നീന്തിക്കുളിക്കുന്നവർ സത്യത്തിൻറെ മുഖത്തെയും മാധ്യമങ്ങളെയും ഭയപ്പെടുന്നു

സ്‌പെഷ്യൽ റിപ്പോർട്ടർ

തിന്മകളിൽ നീന്തിക്കുളിക്കുന്നവർ സത്യത്തിൻറെ മുഖത്തെയും അച്ചടി – ദൃശ്യ – ഓൺലൈൻ പത്രങ്ങളെയും – സാമൂഹ്യ മാധ്യമങ്ങളെയും ഭയപ്പെടുന്നു.

(‘നിത്യജ്യോതി’എഡിറ്റോറിയലിനുള്ള ഒരു വിശ്വാസിയുടെ മറുപടി)

നവമാധ്യമങ്ങൾ വരും മുമ്പു് തന്നെ തിന്മകൾ പ്രവർത്തിച്ചു് പ്രചരിപ്പിച്ചവരെക്കുറിച്ചു കൂടി പറയാൻ ‘നിത്യജ്യോതി’ ചീഫ് എഡിറ്റർ ജോഷി മുരിങ്ങാത്തേരി തയ്യാറകേണ്ടിയിരുന്നു.

തൃശ്ശൂർ അതിരൂപതയിലെ വിയ്യൂർ നിത്യസഹായമാതാ പള്ളി പുറത്തിറക്കുന്ന ‘നിത്യജ്യോതി’ പാരിഷ് ബുള്ളറ്റിൻ (നവംബർ – ഡിസംബർ 2019) ചീഫ് എഡിറ്റർ, ജോഷി മുരിങ്ങാത്തേരിയുടെ വിലാപമാണു് (അങ്ങിനെ പറയുന്നതു് പൂർണ്ണമായും ശരിയാകില്ല, ‘കഴുതക്കരച്ചിൽ’ എന്ന പ്രയോഗമാകും കൂടുതൽ ശരിയാകുക) ഇത്തവണ എഡിറ്റോറിയൽ ആയി വന്നിരിക്കുന്നതു്.

ഇങ്ങിനെ ഒരു മുഖപ്രസംഗം (Editorial) അച്ചടിച്ചു് -പുറത്തിറക്കുന്നതിനു് മുമ്പായി ചീഫ് എഡിറ്റർ നവമാധ്യമങ്ങൾ വരുന്നതിനു് മുമ്പുള്ള കാലഘട്ടത്തിലേക്കൊന്നു് തിരിഞ്ഞു് നോക്കേണ്ടതായിരുന്നു.

കേരള കത്തോലിക്കാസഭയുടെ കറുത്ത ചരിത്രത്താളുകൾ രചിക്കപ്പെട്ട മറിയക്കുട്ടി കൊലക്കേസ്, 1966 (1966 ജൂണ് പതിനാറിനാണു മന്ദമരുതി വനപ്രദേശത്ത് മറിയക്കുട്ടി കൊലചെയ്യപ്പെട്ട നിലയില് കാണപ്പെട്ടത്. )

ഈ കേസിനാസ്പദമായ സംഭവങ്ങൾ നടന്ന കാലത്തു് കേരളത്തിൽ ദൃശ്യമാധ്യമങ്ങളോ, നവമാധ്യമങ്ങളോ ഇല്ലായിരുന്നു.

ഈ കൊലപാതകക്കേസിലെ പ്രധാന പ്രതിയായിരുന്നു ഫാ. ബനഡിക്ടു് ഓണംകുളം. അതിരമ്പുഴയിൽ വാർദ്ധക്യകാല വിശ്രമജീവിതം നയിക്കുകയായിരുന്നു. അതിനിടയിൽ പക്ഷാഘാതം ബാധിച്ചു് 2001 ജനുവരി 11-ന് മൃതിയടഞ്ഞു.

1992 മാര്ച്ച് 27-നു് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറിൽ സിസ്റ്റര് അഭയയെ (ദുരൂഹ സാഹചര്യത്തിൽ) മരണമടഞ്ഞതായി കാണുന്നു മരിച്ചു് 27 വർഷങ്ങൾക്കു് ശേഷം കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികളായ ഫാ. തോമസ് കോട്ടൂരും കന്യാചർമ്മം മാറ്റി വെച്ചു് കോടതിയെ പറ്റിക്കാൻ ശ്രമിച്ച സിസ്റ്റർ സെഫിയും ഈ കൊലപാതകക്കേസിലെ പ്രതികളാണു്.

ഈ കൊലപാതകം നടന്ന കാലത്തു് ഇൻ്റർനെറ്റ് സൗകര്യവും ഇല്ലായിരുന്നു. (The first publicly available internet service in India was launched by state-owned Videsh Sanchar Nigam Limited (VSNL) on 15 August 1995.)

നവ മാധ്യമങ്ങൾ വരുന്നതിനും എത്രയോ മുമ്പേ തന്നെ മാമ്മോദീസയിലൂടെ ക്രിസ്തുവിൻ്റെ ശിഷ്യരായി മുദ്ര ചെയ്യപ്പെട്ട ഫാദർ ബനഡിക്ടു് ഓണംകുളവും, ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കൊലപാതകക്കേസുകളിൽ പ്രതികളായി കത്തോലിക്കാ സഭയുടെ തിരുനെറ്റിയിൽ കറുത്ത നിഴൽപ്പൊട്ടു് വരച്ചു എന്നു് ചീഫ് എഡിറ്റർ ജോഷി മുരിങ്ങാത്തേരി അറിയാതെ പോയി.

കന്യാസ്ത്രികളും, പുരോഹിതരും മരണമടഞ്ഞ ശേഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു് കൊട്ടിഘോഷിച്ചു്, (ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലാതെ) ഇവരെ പുണ്യവാളരായി അവരോധിക്കുന്ന പ്രവണത കത്തോലിക്കാ സഭയിൽ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കാഴ്ചയാണു് ഇപ്പോൾ കാണാൻ കഴിയുന്നതു്.

ഇനിയും ഇങ്ങിനെ പുണ്യവാളസൃഷ്ടികൾ നടക്കുമ്പോൾ, പുണ്യവാളരാക്കപ്പെടുന്നവരുടെ പൂർവ്വ ചരിത്രം വിശ്വാസികൾ അടങ്ങുന്ന ജനസമൂഹം വ്യക്തമായി അറിയും. ആ അറിവു് ജനങ്ങളിലേക്കെത്താതിരിക്കാനാണു് സഭാ നേതൃത്വത്തിൻ്റെയും, നേതൃത്വത്തെ താങ്ങി നടക്കുന്നവരുടെയും ശ്രമം. എങ്കിൽ മാത്രമെ ഇവർ എഴുതിയുണ്ടാക്കുന്ന അത്ഭുത കഥകൾ ജനം വിശ്വസിക്കുകയുള്ളൂ. മാത്രമല്ല ഇവരുടെയും ഇവരോടൊപ്പം നിന്നു് കൊടും ക്രൂരതകൾ ചെയ്യുന്നവരുടെയും കഥകൾ പുറത്തു് വരാതിരിക്കാനും (ഒരു പരിധിവരെ) സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിശ്വാസികളുടെ വിടുതൽ ഉപകരിക്കും.

കത്തോലിക്കാസഭാ നേതൃത്വം താഴെ തട്ടു മുതൽ മേലെ തട്ടു വരെ ബലാത്സംഗക്കാർ/സ്ത്രീബാല പീഡകർ, പള്ളിധനമോഷണം തോഴിലാക്കിയവർ, ഭൂമികുംഭകോണക്കാർ, സാമ്പത്തിക തട്ടിപ്പുകാർ, ശവക്കല്ലറക്കച്ചവടക്കാർ, കൂദാശക്കച്ചവടക്കാർ, തീർത്ഥാടാനക്കച്ചവടക്കാർ…. …….തുടങ്ങിയവരാൽ നിറഞ്ഞു് കവിഞ്ഞിരിക്കുന്നു.

ഇവരുടെ ഇത്തരത്തിലുള്ള കുത്സിത പ്രവർത്തികളെക്കുറിച്ചു് വിശ്വാസികളടക്കമുള്ള ജനം അറിയാതിരിക്കേണ്ടതു് ഈ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ഇവരിൽ നിന്നും പല രൂപത്തിലുള്ള ലാഭം കൊയ്യുന്നവരുടെയും ആവശ്യമാണു്. ഈ രണ്ടു് കൂട്ടരും യേശുകൃസ്തുവിൻ്റെ വചനങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവരാണു്, ഒറ്റിക്കൊടുക്കുന്നവരാണു.

ചുരുക്കിപ്പറഞ്ഞാൽ; മേൽപ്പറഞ്ഞ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പരാന്നഭോജികൾ കായേൻ അരൂപിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തവരും ഇവയെല്ലാം സദ്കർമ്മങ്ങളാണെന്നുമാണോ
ജോഷിസ് മുരിങ്ങാത്തേരി ഉദ്ദേശ്സിക്കുന്നതു്.

ചീഫ് എഡിറ്റർ ജോഷി മുരിങ്ങാത്തേരി എഴുതുന്നു :

“ജ്ഞാനം ഉള്ളവൻ പ്രകാശമായതിനെ അന്വേഷിക്കുന്നു………………ഫേസ്ബുക്കു്, വാട്സപ്പ് എന്നിവയിലൂടെ സഭാ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ക്രിസ്തു ശിഷ്യന്മാർ പിന്തിരിയണം. ഇതൊരു കായേൻ അരൂപിയുടെ പ്രവർത്തനമാണു്. സ്വന്തം സഹോദരനായ ആബേലിനെ വധിക്കാൻ കായേലിനെ പ്രേരിപ്പിച്ച അതേ പ്രവർത്തനം…….”

ഈ കായേൻ അരൂപിയാണോ ഫാ. ബനഡിക്റ്റ് ഓണംകുളം, ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരിൽ പ്രവർത്തിച്ചതു്. ഇനി ഇവരിലും. പുണ്യവാള ചരിത്രം സൃഷ്ടിക്കപ്പേടുമോ?

ഫാ. ബനഡിക്റ്റ് ഓണംകുളത്തിനെ പുണ്യവാള പദവിയിലേക്കുയർത്താനുള്ള പ്രവർത്തനത്തിൻ്റെ ആദ്യ പടിയായി ചില വൈദികരും ഒരു വിഭാഗം വിശ്വാസികളും ചേർന്നു് അച്ചനെ അടക്കം ചെയ്തിരിക്കുന്ന അതിരമ്പുഴ (കോട്ടയം ജില്ല) വിശുദ്ധ മാതാവിന്റെ പള്ളിയോടു ചേർന്നുള്ള വൈദികരുടെ സെമിത്തേരിയിലുള്ള കല്ലറ ഇപ്പോൾ ഒരു തീർത്ഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

തുടർന്നു് വന്ന കാലം കത്തോലിക്കാ സഭാ നേതൃത്വത്തിനു് സൗഭാഗ്യത്തിൻ്റെ വസന്തമായിരുന്നു. അങ്ങിനെ ഒരു കാലത്തിനു് കാരണഭൂതരായ കത്തോലിക്കാ സഭയിലെ മഹത് വ്യക്തിത്വങ്ങളെ വിശ്വാസി സമൂഹം അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. ഇവരുടെ ക്രൂര ക്രിയ്യകൾ കായേൻ അരൂപിയുടെ പ്രവർത്തനമാണു് എന്ന് പറയുന്നതു് ശരിയല്ല എന്നാണു് ജോഷി മുരിങ്ങാത്തേരി പറയാതെ പറയുന്നതു്.

01) ബാലികാ പീഡനത്തിലൂടെ ഒരു കുഞ്ഞിൻ്റെ പിതാവായി മാറിയ മാന്തവാടി രൂപതയിലെ ഫാ. റോബിൻ വടുക്കുംചേരി. (ഫാ. മാത്യു നായ്ക്കോമ്പറമ്പിൽ VC -യുടെ വാക്കുകൾ കടമെടുത്തു് പറഞ്ഞാൽ; ഫാ. റോബിൻ വടുക്കുംചേരി ഇപ്പോൾ ജെയിലിൽ നീണ്ടകാല ധ്യാനത്തിലാണു്) സ്വന്തം കുഞ്ഞിൻ്റെ പിതൃത്വം കുഞ്ഞിനെ പ്രസവിച്ച ബാലികയുടെ പിതാവിൻ്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചു് പരാജയപ്പെട്ട മഹാമാനസ്കനാണു് ഫാ. റോബിൻ വടക്കുംചേരി.

02) കുട്ടനാട്ടിലെ കർഷകരുടെ പണം തട്ടിയെടുത്ത കേസിൽ പ്രതിയായ കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ.

03) വേദപാഠ ടീച്ചറായ 2 മക്കൾ ഉള്ള വീട്ടമ്മയെ പലതവണ പീഢിപ്പിച്ചതുമായുള്ള പരാതിയിലെ മഞ്ഞപ്ര മേരിഗിരി പള്ളി മുൻ വികാരി ഫാ സെബാസ്റ്റ്യൻ നെല്ലിശേരി.

04) മദ്യപിച്ചു് കാറോടിച്ചു് അപകടമുൻ്റാക്കിയ തൃശ്ശൂർ അതിരൂപതയിലെ വികാരി ജനറാൽ ആയിരുന്ന (ഇപ്പോൾ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഏങ്ങണ്ടിയൂർ എം ഐ ഹോസ്പിറ്റലിൻ്റെ ഡയറക്ടറാണു്) മോൺസിങ്ങ്യോർ ഫാ. പോൾ പേരമംഗലത്തിനെതിരെ പോലിസ് കേസ് രെജിസ്റ്റർ ചെയ്തു (https://www.youtube.com/watch?v=nRnJWyooJB4)

05) വിശ്വാസികളായ പെൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഫാ. ജോബി കാച്ചപ്പിള്ളി VC, ഡയറക്ടർ, ഡിവൈൻ റിട്രീറ്റ് സെൻ്റർ, ഫരീദാബദ്, ഹരിയാന) (https://ephesians511blog.com/2017/09/02/the-rapist-fr-joby-kachappilly-vc-director-divine-retreat-ashramcentre-faridabad-haryana-some-evidence-against-the-criminal-priest-and-his-associates/)

06) 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോട്ടപ്പുറം രൂപതയിലെ പുത്തൻവേലിക്കര പള്ളിയിലെ, ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന, നീണ്ടകാല ജയിൽധ്യാനത്തിലുള്ള ഫാ. എഡ്വിൻ ഫിഗരസ്.

07) 9 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശ്ശൂർ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി പരിശുദ്ധ പൗലോസ് ശ്ലീഹ പള്ളിയിലെ പ്രധാന വികാരിയായിരുന്ന വെണ്ടോർ ഇടവകക്കാരനായ ഫാ. രാജു കൊക്കൻ

08) 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ. തോമസ് പാറക്കുളത്തിൽ (https://www.hindustantimes.com/india-news/catholic-priest-from-kerala-arrested-for-molesting-14-year-old-boy/story-tiy06Ep8evQcogtQeEPYfM.html)

09) 11 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച ഫാ. ബേസിൽ കുര്യക്കോസ്, മുവ്വാറ്റുപുഴ.

10) വിശുദ്ധ നാട് ടൂറിന്റെ മറവിൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നടന്ന തട്ടിപ്പിൽ നിരവധി പേർ ചതിക്കപ്പെട്ടു, ചോദ്യം ചെയ്തവരെ ഗുണ്ടകളെ വയ്ച്ച് കൈയ്യേറ്റവും, ഭീഷണിയും സംഘർഷവും.ഇതിനു് കൂട്ടു് നിൽക്കുന്ന വിശുദ്ധ പുരോഹിതരാൽ നിറഞ്ഞ മുരിങ്ങൂർ ധ്യാന കേന്ദ്രം (https://www.youtube.com/watch?v=SU3s6iBn2N4&feature=youtu.be)

11) പള്ളുരുത്തി ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഫാ. ജോർജ്ജു് (റെജി തെരേപറമ്പിൽ) (https://newsgil.com/2019/07/07/sexual-abuse-against-boys-priest-arrested-in-kochi/?fbclid=IwAR2uBqb9bOKwdnpKiPQKDJdJheF6MzeI5HvDcKwrfR6Kxm2ADLtc5mDV2WE)

13) ഇടുക്കി ജില്ലയിലെ ഭൂമി തട്ടിപ്പു കേസിൽ ഉൾപ്പെട്ട ഫാ. ജോസ് ഐക്കര, ഡി പോൾ ഹയർ എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ ഉടമ.(14.03.2018 ഡിജിറ്റൽ പേപർ.മാത്രുഭൂമി.കോം)

14) പാട്ടുകാരിയായ പത്തൊമ്പത്കാരിയുമായി ഒളിച്ചോടിയ ആലപ്പുഴ രൂപതയിലെ തുറവൂര് പള്ളിത്തോട് പള്ളിയിലെ സഹ വികാരിയായിരുന്ന ഫാദർ ബെഞ്ചമിൻ

15) പള്ളി പണിക്ക് കിട്ടിയ ഓസ്ട്രിയൻ ഡൊണേഷൻ അഞ്ചു കോടി രൂപ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ (http://reportkerala.com/articles/india/arackal-58.html)

16) സാമ്പത്തിക തട്ടിപ്പു് കേസിലെ പ്രതിയായ ബിഷപ് സ്റ്റാൻലി റോമൻ, കൊല്ലം

17) കൊരട്ടി പള്ളിയിലെ കോടിക്കണക്കിനു് രൂപയും കിലോക്കണക്കിനു് സ്വർണ്ണവുമായി മുങ്ങിയ ഫാ. മാത്യു മണവാളൻ

18) മേജർ ആർച്ചു് ബിഷപു് ജോർജ്ജ് ആലഞ്ചേരി പ്രധാന കഥാപാത്രമായി വന്ന എറണാകുളം – അങ്കമാലി അത്രൂപതയിലെ ഭൂമി കുംഭകോണക്കേസ്.

19) രണ്ടു മക്കളുടെ അമ്മയായ വേദപാഠം ടീച്ചറെ വീടിന്നടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ വച്ചു പാട്ട് പഠിപ്പിച്ച ശേഷം മുംബൈയിൽ പോയി കറങ്ങിയടിച്ചു് തിരിച്ചു വന്ന സി എം ഐ (തൃശ്ശൂർ) സഭയിലെ പുരോഹിതൻ സോണി ആൻറണി.

20) എറണാകുളം പറവൂരിൽ പ്രായപൂര്ത്തിയാകാത്ത മൂന്ന് പെണ്കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോർജ്ജു് പടയാട്ടി(68)ക്ക് എതിരേ വടക്കേക്കര പോലീസ് കേസെടുത്തു.

21) 17 വയസ്സുള്ള ബാലികയെ ബലാത്സംഗത്തിനു ശേഷം മരണത്തിനിരയാക്കിയ കൊലപാതകക്കേസിലെ പ്രതി (വാളയാർ, പാലക്കാടു്) സെൻ്റു് സ്റ്റാനിസ്ലോസ് പള്ളിയിലെ ഫാദർ ആരോഗ്യരാജു് (ഔട്ട്ലൂക്, ജനുവരി 30, 2017)

22) തൃശ്ശൂർ ജില്ലയിലെ / അതിരൂപതയിലെ സാൻ ജോസ് പാരിഷ് ഹോസ്റ്റലിൽ (പാവറട്ടി) ഡിസംബർ 5, 2005-ൽ നടന്ന 21 വയസ്സുകാരിയുടെ മരണം ഇന്നും ദുരൂഹതയിൽ ആടിക്കളിക്കുന്നു.

23) മാനന്തവാടി രൂപതയിലെ ഗൂഡല്ലൂർ സെൻ്റു് മേരിസ് ചർച്ചു്, വിമലഗിരിയിലെ വികാരി ഫാ. ജോൺ എലവുങ്കൽ. കറാട്ടെ ക്ലാസ് എടുക്കുന്ന അദ്ധ്യാപകാൻ്റെ ബലികമാരോടുള്ള ലൈഗികാക്രമണം ഒളിച്ചു് വെയ്ക്കാൻ ശ്രമം (ഒക്ടോബർ 2019) പോലിസ് കേസുമായി മുന്നോട്ടു് പോകുന്നു.

24) കന്യാസ്ത്രി പീഡനക്കേസിലെ പ്രതിയും, തൃശ്ശൂർ അതിരൂപതയുടെ പ്രിയ്യ വത്സലനും, തൃശ്ശൂർ ജില്ലയിലെ മറ്റം സ്വദേശിയും, ജലന്തർ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കൽ.

25) കത്തോലിക്കരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ മതപരവും ധാർമ്മികവുമായ ഉയർച്ചക്കുമായി ഇഷ്ടദാനം ചെയ്ത ഭൂമിയെ (ആറ്റിപ്ര വില്ലേജിലെ 85.5 സെന്റ് ഭൂമി) ആര്ച്ച് ബിഷപ്പ് സൂസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്ന കേസ് (തിരുവനന്തപുരം മുനിസിഫ് കോടതിയില് ഒഎസ് 433/2017 നമ്പറായുള്ള കേസ്)

26) ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അതിക്രൂരമായി അപമാനിച്ച ഫാ. ഡൊമിനിക് വളമനാൽ. പല രാജ്യങ്ങളും ഈ പുരോഹിതനു് പ്രവേശന വിസ നിഷേധിക്കാൻ ഈ അപമാനിക്കൽ കാരണമായി.

27) കൃപാസനം പത്രം അരച്ചു കലക്കി കഴിച്ചാൽ കാര്യപ്രാപ്തിയുണ്ടാകുമെന്ന് വിശ്വാസികളുടെ മനസ്സിലേക്കു് തെറ്റായ ധാരണ കടത്തിവിടും വിധത്തിലുള്ള ധ്യാന പ്രസംഗങ്ങൾ നടത്തിയ കൃപാസനം മരിയൻ റിട്രീറ്റ് സെൻ്റർ (ആലപ്പുഴ) ഡയറക്ടർ ഫാ. വി പി ജോസഫ് വലിയവീട്ടിൽ.

28) ഓർഫനേജിലെ വിദ്യാർഥികളെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയ എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കോൺവെന്റ് ഗേൾസ് ഹൈ സ്കൂളിനോട് ചേർന്നുള്ള കോൺവെന്റിലെ സിസ്റ്റർ അംബിക, സിസ്റ്റർ ഡിൻസി (ഫെബ്രുവരി 2018)

29) വിശ്വാസികൾ പള്ളിപ്പണിക്കായി സ്വരൂപിച്ചുണ്ടാക്കിയ 75 ലക്ഷം രൂപയും അടിച്ചെടുത്തു് രാജ്യം വിട്ട കോട്ടപ്പുറം രൂപതയിലെ മണലിക്കാടു് നിത്യസഹാ മാത പള്ളി വികാരിയായിരുന്ന ഫാ. മിൽട്ടൻ ഫ്രങ്ക്ളിൻ. വിദേശത്തെതിയ ശേഷം മലയാളിയായ കന്യാസ്ത്രിയെവിവാഹം കഴിച്ചു.

30) രണ്ട് തട്ടീപ്പു് കേസുകളിൽ ഉൾപ്പെട്ട താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള കാറ്റുള്ളമല സെന്റ്. മേരീസ് പള്ളി വികാരിയായിരുന്ന ജോസഫ് പാംപ്ലാനി. രത്നക്കല്ല് ബിസിനസില് പങ്കാളിയാക്കാമെന്നു പറഞ്ഞ് പുല്ലൂരാംപാറ സ്വദേശി എബ്രഹാം തോമസില് നിന്നും 87.5 ലക്ഷം തട്ടിയെടുത്തു എന്നതും പീരുമേട്ടില് ഭൂമി നല്കാമെന്ന് കരാർ ചെയ്ത് കോടഞ്ചേരി സ്വദേശി മാളിയേക്കമണ്ണ് സ്കറിയയില് നിന്നും 80 ലക്ഷം തട്ടിയെടുത്തതും ഈ കേസുകൾക്കു് ആസ്പദമായ സംഭവങ്ങളാണു് (05.12.2018)

31) ബംഗ്ലാദേശി യുവതിയെ ലൈംഗികാസക്തിപൂർത്തിക്കുപയോഗിച്ച പരാതിയിൽ ഉൾപ്പെട്ട പാല രൂപതയിലെ ഫാ. തോമസ് തണ്ണിനിൽക്കുംതടത്തിൽ.

32) ഇടവകയിലെ ജനങ്ങളെക്കാളും ഭേദം പട്ടികളെ വളർത്തിയാൽ നന്ദിയെങ്കിലും കാണിയ്ക്കും എന്നും കുർബ്ബാന മദ്ധ്യേ പറഞ്ഞ കണ്ണൂർ ജില്ലയിൻ ഇരിട്ടിക്കടുത്ത് തലശ്ശേരി രൂപതയിൽ പെട്ട അങ്ങാടികടവ് സേക്രട്ട് ഹാർട്ട് പള്ളി ഇടവകാ വികാരിയായ ഫാ. മുല്ലക്കര ജോൺ

ഇനിയും എണ്ണിയാൽ തീരാത്ത ഒരു പാടു് മഹാരഥന്മാർ കത്തോലിക്കാ സഭക്കു് സ്വന്തമായുണ്ടു്. ഇവർ യേശുകൃസ്തുവിൻ്റെ അനുയായികളോ, അല്ലെങ്കിൽ യേശുകൃസ്തുവിനെ കുരിശിലേറ്റി വധിക്കാൻ കൂട്ടുനിന്നവരുടെ പിൻഗാമികളോ?.

ക്രൂരരും, ചതിയരും, കള്ളന്മാരുമായ ഇവരെ സംരക്ഷിച്ചു് നിലനിർത്തുന്നതിൽ സഭാ നേതൃത്വം അകമഴിഞ്ഞു് സഹകരിക്കുന്നു, സഹായിക്കുന്നു.

യേശുകൃസ്തുവിൻ്റെ വചനങ്ങൾ, ഉണർന്നിരിക്കുന്ന സമയം മുഴുവൻ വിശ്വാസികളുടെ ചെവിയിലേക്കു് തള്ളിവിടുന്ന ഈ സഭാ നേതൃത്വം എന്തുകൊണ്ടാണു് ഇവരുടെ തെറ്റുകൾക്കു് ശിക്ഷ കൊടുക്കാൻ തയ്യാറാവാത്തതു്?……….ജോഷി മുരിങ്ങാത്തേരിയെപ്പോലുള്ളവർ ഒഴികെയുള്ള, വിശ്വാസി സമൂഹമടക്കമുള്ള ജനത്തിൻ്റെ ചോദ്യം ഇതാണു്.


ഇതിൽ നിന്നും വ്യക്തമാകുന്നതു് –

ഇവരെ ശിക്ഷിക്കാൻ അർഹതയുള്ളവർ ഇവരേക്കാൾ വലിയ പാപങ്ങൾ ചെയ്തവരാണു്. ആ പാപങ്ങൾ എന്താണെന്നു് ഈ മഹാ പാപികൾക്കറിയാം. ഇവരെ ശിക്ഷിച്ചാൽ ഈ മാഹാ പാപികൾ മേലധികാരികളുടെ തെറ്റുകൾ വിളിച്ചു പറയും.

ഇവരുടെയും ഇവരെപ്പോലെ ഉള്ളവരുടെയും സദ്പ്രവർത്തികൾ എന്നു് സഭാ നേതൃത്വം വിളിച്ചു് കൂകുന്ന ദു:ഷ്പ്രവർത്തികൾ; ജനങ്ങൾ, വിശ്വാസികൾ; അച്ചടി – ദൃശ്യ – സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയുന്നു എന്നതാണു് വിയ്യൂർ നിത്യസഹായമാതാ പള്ളി ബുള്ളറ്റിൻ ചീഫ് എഡിറ്ററായ ജോഷി മുരിങ്ങാത്തേരിയുടെയും , മുരിങ്ങാത്തേരിയെപ്പോലെ ചിന്തിക്കുന്ന പുരോഹിത പൃഷ്ടം താങ്ങികളുടെയും മനസ്സിനെ അലട്ടുന്നതു്.

മാത്രമല്ല; തൃശ്ശൂർ അതിരൂപത; അപവാദ പ്രചരണ വിദഗ്ദനും വീഡിയോ എഡിറ്റിംഗിലും നിർമ്മാണത്തിലും തല്പരുനുമായ ഫാ. നോബിൾ പാറയ്ക്കലിനെ വരുത്തി മാധ്യമങ്ങൾക്കെതിരെ ശക്തമായ സമരവും നടത്തി. പക്ഷെ എന്തു് ഫലമുണ്ടായി. സമരത്തിൽ പങ്കെടുത്തവർ നവ മാധ്യമങ്ങളായ വാട്സപ്പും, ഫെയ്സുബുക്കും ഓൺലൈൻ-അച്ചടി-ദൃശ്യമാധ്യമങ്ങളൂം ബഹിഷ്കരിച്ചുവോ?


ആദ്യം സ്വയം തെറ്റുകൾ ചെയ്യാതിരിക്കുക

തെറ്റു ചെയ്തവരെ കോടികൾ ചിലവഴിച്ചു് സംരക്ഷിക്കാതെ ശിക്ഷിക്കാൻ പഠിക്കുക.

സെമിനാരികളിൽ നിന്നും പുറത്തു് വരുന്ന പുരോഹിതർ സംസ്കാര സമ്പന്നരായിരിക്കണം.

പുരോഹിതരായ ശേഷം സമൂഹത്തിൽ പ്രവർത്തിക്കാനിറങ്ങുന്ന ഇവർ മാതൃകാ വ്യക്തിത്വം കാത്തു സൂക്ഷിക്കണം.

പുരോഹിതനാകാനെന്നു് പറഞ്ഞു് വരുന്നവരെല്ലാം ഈ സ്ഥാനത്തിരിക്കാൻ അർഹരാണോ എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ഈ പ്രവർത്തിക്കു് തിരഞ്ഞെടുക്കുക.

ജോഷി മുരിങ്ങാത്തേരിയും സംഘവും തങ്ങൾ ഉൾപ്പെട്ട ഇടവകയിലും രൂപതയിലും ഒരു ‘പാപശുചീകരണം’ നടത്തി സ്വയം പാപമുക്തരാകുവിൻ. കത്തോലിക്കാ സഭ വിശ്വാസികളുടേതാണു്. വിശ്വാസികൾ ഇല്ലെങ്കിൽ സഭ വെറും കടലാസ് മാത്രമായി ഭവിക്കും.

കുറെ അക്ഷരങ്ങൾ പെറുക്കിവെച്ചാൽ സമൂഹത്തിനു് ഉപകാരപ്രദമാകുന്ന മുഖപ്രസംഗം ആകുമെന്ന തെറ്റായ ധാരണ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*********************************