ആർത്തവ പരിശോധന: 12 കാരിക്ക് ആർത്തവമുണ്ടെന്ന് കണ്ടെത്തി; അച്ഛനോടൊപ്പമെത്തിയ കുട്ടിയെ പോലീസ് തടഞ്ഞു

പിതാവിനൊപ്പം ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിലെ ആർത്തവപരിശോധനാകേന്ദ്രത്തിൽ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിയ 12 വയസുകാരിയെയാണ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. ആർത്തവ പരിശോധനാ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെൺകുട്ടിയെ പമ്പയിൽ വച്ച് വനിതാ പൊലീസിലെ ആർത്തവ പരിശോധനാ വിഭാഗത്തിൽ പെട്ട വനിതാപൊലീസുകാർ തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.

സംഘികളല്ല പെൺകുട്ടിയെ തടഞ്ഞത്. ആർത്തവമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് കർശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണത്രേ ഇത്..

അതേസമയം,പെൺകുട്ടികളെയും സ്ത്രീകളെയും കയറ്റിവിടില്ലെങ്കിലും സർക്കാർ സ്പോൺസേഡ് അയ്യപ്പതട്ടിപ്പിനെത്തുന്നവരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തീർത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ തിരിച്ചെത്തണം. വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. എന്നാൽ,​ അനധികൃത പാർക്കിംഗ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാം. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ സർക്കാർ അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. 12 സീറ്റുവരെയുള്ള വാഹനങ്ങൾക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.