ഫാത്തിമയുടെ മരണം: മദ്രാസ് ഐ ഐ ടിയിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐ ഐ ടിയില്‍ വിദ്യാർത്ഥികള്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഫാത്തിമയുടെ ദുരൂഹ മരണം വിശദമായി പരിശോധിക്കാമെന്ന് ഐ ഐ ടിഡീന്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് മലയാളികളായ രണ്ട് വിദ്യാർത്ഥികളും സമരം അവസാനിപ്പിച്ചത്.

മൂന്ന് ആവശ്യങ്ങളായിരുന്നു വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്ക്കരിക്കുക, മാനസിക സംഘര്‍ഷം കുറക്കാന്‍ വിദ്യാര്‍ഥികള്‍ വിദഗ്ദ സേവനം ഉറപ്പുവരുത്തുക, ഫാത്വിമയുടെ മരണം അടക്കം ഐ ഐ ടിയിലുണ്ടായ മുഴുവന്‍ മരണങ്ങള്‍ക്ക് സംബന്ധിച്ചും ആഭ്യന്തര അന്വേഷണം നടത്തുക. ഇതില്‍ ആദ്യ രണ്ട് ആവശള്യങ്ങളും ഡീന്‍ അംഗീകരിച്ചു.

ആഭ്യന്തര അന്വേഷണം എന്നത് തന്റെ പരിധിയില്‍ വരുന്നതല്ലെന്നും എന്നാല്‍ ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നും ഡീന്‍ അറിയിച്ചു. എന്നാല്‍ ഫാത്വിമയുടെ മരണത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്ന് ഡീന്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഡീന്റെ ഉറപ്പോടെ രണ്ട് വിദ്യാര്‍തികളും മുസമ്പി ജ്യൂസ് കുടിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു.

ഫാത്തിമയുടെ മരണം ഇന്നലെ ലോക്‌സഭയില്‍ വലിയ ബഹളിത്തിനിടയാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം പിമാരും ഡി എം കെ അംഗങ്ങളുമാണ് വിഷയം സഭയിലെത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാത്തിമയുടെ മരണം പ്രത്യേകം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിരുന്നു.