വടകരയിൽ നിന്ന് കാമുകനെത്തേടി ഡല്‍ഹിക്ക് പറന്ന വിവാഹിതയായ 43 കാരി റിമാന്‍ഡില്‍

വടകരയിൽ നിന്ന് 18 ഉം 14 വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനെക്കാണാന്‍ ഡല്‍ഹിയിലേക്ക് പറന്ന വീട്ടമ്മ റിമാന്‍ഡില്‍. തിരുവള്ളൂര്‍ പിലാക്കണ്ടി അശോക​​ന്റെ ഭാര്യ ബബിതയെ(43)യാണ് കാമുകനെത്തേടി ഡല്‍ഹിയിലേക്ക് പോയത്.

നവംബര്‍ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് ബബിത ഭര്‍തൃവീട്ടില്‍നിന്ന്​ ഇറങ്ങിയത്. എന്നാല്‍ പിന്നീട് കോൺടാക്റ്റ് ഇല്ലാതാകുകയും അവിടെ എത്താതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഭര്‍തൃ സഹോദരന്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ സെല്ലി‍​ന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് ഡല്‍ഹിയിലെത്തി ഇവരെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചു.