അങ്കമാലിയിൽ വേളാങ്കണ്ണി മാതാവിനെ മാലാഖ ഇടിച്ചു; നാല് പേർ മരിച്ചു

അങ്കമാലിയിൽ മാലാഖ(Angel) എന്ന സ്വകാര്യ ബസും വേളാങ്കണ്ണി മാതാവ് എന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചവരാണ് മരണപ്പെട്ടവരെല്ലാവരും. ഓട്ടോ ഡ്രൈവറായ ജോസഫ് യാത്രക്കാരായ മേരി ജോർജ്, മേരി മത്തായി,​റോസി തോമസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജംഗ്ഷനിലായിരുന്നു അപകടം.

ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസായ എയിഞ്ചൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ഏറെ പാടുപെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.