എറണാകുളത്ത് യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു; പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് ബന്ധുക്കള്‍

എറണാകളുത്ത് പറവൂരില്‍ സുഹൃത്തുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി പറവൂര്‍ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ചാണ് മുബാറക് കൊല്ലപ്പെട്ടത്.

കാര്‍ വാടകക്ക് നല്‍കുന്ന ബിനസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കേസിലെ പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തകരാണെന്ന് കൊല്ലപ്പെട്ട മുബാറികിന്റെ ബന്ധുക്കള്‍ ആരോപിച്ചു

ആക്രമണം തടയുന്നതിനിടെ വെടിമറ തോപ്പില്‍ നാദിര്‍ഷക്ക് പരുക്കേറ്റു. മുബാറകിനെ പ്രതികള്‍ വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.