മദ്രാസ് ഐ ഐ ടിയിലെ എല്ലാ ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി ബി സി ഐ ഡിയെ അന്വേഷണം പ്രഖ്യാപിക്കാത്ത തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടിയില്‍ മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി.

ഫാത്തിമയുടെ മരണത്തില്‍ വിദഗ്ദധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മദ്രാസ് ഐ ഐ ടിയില്‍ ഇക്കാലയളവിലുണ്ടായ മരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണം. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.