യാക്കോബായ വിശ്വാസികളെ അവരുടെ ദൈവത്തിനും വേണ്ട കോടതിക്കും വേണ്ട: കോതമംഗലം ചെറിയ പള്ളി ഒഴിപ്പിച്ച്‌ സര്‍ക്കാര്‍ ഏറ്റെടുക്കണം: ഹൈക്കോടതി

അവരുടെ ദൈവത്തിന് പോലും വേണ്ടാത്ത യാക്കോബായക്കാരെ കോടതിയും കയ്യൊഴിഞ്ഞു. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏ റ്റെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷം പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്നാണ് ഹൈകോടതി ഉത്തരവ്.

പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.പള്ളിയില്‍നിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോള്‍ റമ്പാന്‍ ആണ് ഹരജി നല്‍കിയത്. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.