ആദിവാസികൾക്കുനേരെയുള്ള നീതി നിഷേധത്തിനെതിരെ ആദിവാസി വനിത പ്രസ്ഥാനത്തിന്റെ പ്രതിഷേധ ധർണ്ണ

ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ആദിവാസി വനിത പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ആദിവാസികൾക്കുനേരെ നടക്കുന്ന നീതി നിഷേധത്തിന് എതിരെ കല്പറ്റ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ.വയനാട് പറഞ്ഞു.

കൽപ്പറ്റ കളക്റ്ററേറ്റിന് മുന്നിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രതിഷേധ ധർണ്ണ. പ്രതിഷേധ പരിപാടിയിൽ കേരളത്തിലെ വിവിധ സാമൂഹിക സംസ്കാരിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് അമ്മിണി കെ.വയനാട് പറഞ്ഞു.

പ്രതിഷേധ പരിപാടിയിൽ കെ.കെ.സുരേന്ദ്രൻ ( എഴുത്തുകാരൻ), പി.ടി.ജോൺ (മനുഷ്യാവകാശ പ്രവർത്തകൻ),ഡോ: കെ.ടി.റെജികുമാർ (നവോത്ഥന ചർച്ച വേദി കൺവീനർ) സുലോചന രാമകൃഷ്ണൻ. (സെക്രട്ടറി ,വിമൻസ് വോയ്സ് ) പി.കെ. രാധാകൃഷ്ണൻ(പ്രസിഡന്റ് , ഐഡി എഫ്) ഡോ: ഹരി (മനുഷ്യാവകാശ പ്രവർത്തകൻ),അഡ്വ. ബിനു ഫ്രഡി (നിയമജ്ഞ), നിഷ അപ്പുകുട്ടൻ (സാമൂഹിക പ്രവർത്തക ), ശശികുമാർ. സി. കെ.(പണിയർ സമാജം), ബാലൻ വൈത്തിരി (പണിയർ സമാജം), സാം പി മാത്യു (സി.പി എം എൽ റെഡ്സ്റ്റാർ), മുജീബ് റെഹുമാൻ അഞ്ചുക്കുന്ന് (മനുഷ്യാവകാശ പ്രവർത്തകൻ), സജി കനവ്, (ആദിവാസി പ്രവർത്തകൻ), കെ.കെ.സന്തോഷ് കുമാർ(സാമൂഹ്യ പ്രവർത്തകൻ), A. J. ജോൺ (പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ), ജെസീർ പള്ളിവയൽ (കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് മെമ്പർ), സുബൈർ പാറക്കണ്ടി (സാമൂഹ്യ പ്രവർത്തകൻ), കെ.വി, പ്രകാശ് (ഭൂസമരസമിതി കൺവീനർ) സുജിത്ത് പി.റ്റി (ജനമൈത്രി ട്രൈബൽ ഹ്യൂമൻ റൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ്), മാക്ക (പയ്യമ്പള്ളി മദ്യനിരോധന സമര നായിക), വെള്ളച്ചി (മദ്യനിരോധന സമര നായിക) വർഗ്ഗീസ് വട്ടേക്കാട്ടിൽ (പരിസ്ഥിതി സംരക്ഷണ സമിതി), കൃഷ്ണൻ കാഞ്ഞങ്ങാട്(ദളിത് സാമൂഹ്യ പ്രവർത്തകൻ)എന്നവർ പങ്കെടുക്കും.

ധർണ്ണയിലും പ്രതിഷേധ പരിപാടികളിലും മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയുംസാന്നിദ്ധ്യ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ.വയനാട് അഭ്യർത്ഥിച്ചു.