ജപ്തി ഭീഷണി: ഈരാറ്റുപേട്ടയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട കടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് തൂങ്ങിമരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മകളുടെ വിവാഹ ആവശ്യത്തിനായി ഷാജി പണം വായ്പയെടുത്തിരുന്നു. ഇതില്‍ 19,500 രൂപ കുടിശിക വരുത്തിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഷാജിക്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.