നൈഷ്‌ടീകത്തിന് കാവൽ നിന്ന സംഘ പുത്രന്മാർ മോഷണകേസിൽ കുടുങ്ങിയ വാർത്തയുമായി യദാർത്ഥ ആചാര സംരക്ഷകർ സോഷ്യൽമീഡിയ പ്രചരണം

സ്‌പെഷ്യൽ റിപ്പോർട്ടർ

ദേശസ്നേഹിയായ തൃശൂരിൻറെ റിസർവ് ബാങ്ക് ഗവർണ്ണർ അരക്കോടിയോളം രൂപയുടെ കള്ളനോട്ടുമായി മൂന്നാമതും പിടിയിലായതിന് തൊട്ടുപിന്നാലെ പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടിയിൽ SBl ATM കവർച്ചയിൽ ഇന്നലെ പോലീസ് പിടിയിലായതും രണ്ട് ആർ എസ് പ്രവർത്തകരായ വീര സവർക്കർമാർ ആയിരുന്നു. മാധ്യമങ്ങൾ ഈ കവർച്ചാകേസ് പ്രതികളുടെ ഫോട്ടോകൾക്കായി ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈൽ തപ്പിയപ്പോഴാണ് ശബരിമലയിലെ ശൂദ്ര ആർത്തവ ലഹളയിലെ ആചാര സംരക്ഷണ ഗുണ്ടകളാണ് പിടിയിലായിരിക്കുന്നത് എന്ന് മനസിലായത്.

ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ഇപ്പോഴത്തെ ആചാരസംരക്ഷകരുടെ സൈബർ പോരാളികൾക്ക് ലഡുപൊട്ടി. തങ്ങളാണ് യദാർത്ഥ ആചാരസംരക്ഷകർ എന്നും മനസ്സിൽ കള്ളവും ചതിയും വെച്ച് ആചാര സംരക്ഷക പട്ടം പേറുന്ന സംഘപരിവാരങ്ങൾ വിശ്വാസി സമൂഹത്തിന് വലിയ ആപത്താണെന്നും സഖാവ് അയ്യപ്പസ്വാമിക്കുവേണ്ടി ജീവൻ കളഞ്ഞും നൈഷ്‌ടീകം കാക്കനായി ഭരണകൂടത്തെയും പോലീസിനെയും വർഗ്ഗ ബഹുജന സംഘടനകളെയും ഒരുപോലെ  ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന തങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ട് വൻ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽമീഡിയയിൽ മാത്രമല്ല അയ്യപ്പ നൈഷ്‌ടീകത്തെക്കുറിച്ചുള്ള വിശ്ലേഷണ സംശ്ലേഷണ പഠനക്യാമ്പുകളും യുവജന ക്യാമ്പെയിനും ഭിക്ഷ കൊടുക്കലും അന്നദാനവും അയ്യപ്പൻ പാട്ടും ചുക്കുകാപ്പി വിതരണവുമൊക്കെയായി ഭക്തർക്കിടയിൽ സഖാവ് അയ്യപ്പസ്വാമിയുടെ മഹത് സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് പുതിയ ആചാരസംരക്ഷകരായ വിപ്ലവ യുവജന സംഘടനകൾ.

“ഓം ക്ളീം കൃഷ്ണായ,മാർക്സായ ശിവായ
പരബ്രഹ്മ യേശുദേവായ അള്ളാഹ്വാത്മനേ
ഏംഗൽസായ പരം ജ്യോ തിഷേ
യച്ചൂര്യച്ചുതവിജയ ബാലകൃഷ്ണായ തുഭ്യം ഹും ഫൾ സ്വാഹാ!”
സ്വാമിയേ ശരണംയ്യപ്പോ കി ജയ്!

”പണ്ടൊരു നാട്ടില്‍ പന്തളനാട്ടിൽ മഹിഷി എന്നൊരു ബൂര്‍ഷ്വായെ,
തകര്‍ത്തെറിഞ്ഞൊരു വിപ്ലവ താരം അതാണതാണീ അയ്യപ്പൻ,
സാമ്രാജ്യത്വ ദല്ലാളാവും മഹിഷി എന്നൊരു സാമദ്രോഹിയെ സംഹരിച്ചോരു പോരാളീ.
ഇന്‍ക്വിലാബ് സിന്ദാബാദ് സഖാവ് അയ്യപ്പൻ സിന്ദാബാദ്…
വിഷ്ണുസഖാവിന്നവതാരം മോഹിനീ പുത്രൻ സിന്ദാബാദ്…
പാവങ്ങളുടെ തേരാളി അയ്യപ്പ സ്വാമി സിന്ദാബാദ്”,
മഹിഷി എന്നൊരു മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം
പന്തള സുതന്‍ സിന്ദാബാദ്”, ”ലളിതാ നായകന്‍ സിന്ദാബാദ്”,
ഈങ്കിലാബ് ഈങ്കിലാബ് ഈങ്കിലാബ് സിന്ദാബാദ്”

ആർത്തവമുള്ള ഒരു പെണ്ണിനെക്കൊണ്ടു ചുക്കുകാപ്പിയുണ്ടാക്കി കുടിപ്പിച്ച് ആചാരം ലംഘിക്കുകയാണ് ബിപ്ളബ യുവജന സംഘടന എന്ന് ധരിക്കരുത്.

ഈ സംസ്ലേഷണത്തിന്റെ പരിപ്രേഷ്യം ഒരു വിശ്ലേഷണ സംശ്ലേഷണ പഠനത്തിന് വിധേയമാക്കിയ പാറേപ്പടി സഖാക്കൾക്ക് ആദരാജ്ഞലികൾ….
ലാൽസലാം ഷേവ് ശബരിമല!