വെള്ളം ചോദിച്ചെത്തി വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

വെള്ളം ചോദിച്ചെത്തി വീട്ടില്‍ കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ ആളാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല.

ഇന്നലെ വൈകുന്നേരം സ്‌കൂൾ വീട്ട് പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. ഈ സമയം പെണ്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീടനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

പ്രതി ഈ നാട്ടുകാരന്‍ അല്ലെന്നാണ് വിവരം. പീഡിപ്പിച്ച ശേഷം ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഉടന്‍ തന്നെ പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. ഉടന്‍ തന്നെ വീട്ടുകാര്‍ എത്തി പോലീസില്‍ സമീപിക്കുകയും ചെയ്തു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ഇയാള്‍ക്കെതിരെ ഐപിസി 376 അട്ക്കുമുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.