വർക്കല ഗുരുകുലത്തിൽ 69-ാമത് ‘നാരായണ ഗുരുകുല കൺവെൻഷൻ’ 23 ന് തുടങ്ങും

നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 69-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 23 മുതൽ 29 വരെ വർക്കല നാരായണ ഗുരുകുലത്തിൽ നടക്കും. 23 രാവിലെ 9 ന് ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പതാക ഉയർത്തുന്നതോടെ കൺവെൻഷൻ ആരംഭിക്കും. 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗുരു മുനി നാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും.

ഡോ. പീറ്റർ ഓപ്പൻ ഹൈമർ ആശംസാ പ്രസംഗം നടത്തും. പൗരസ്ത്യ ദർശനം, പാശ്ചാത്യ ദർശനം, വേദാന്ത ദർശനം, ഗുരു ദർശനം, ദർശന സമന്വയം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

29 ന് രാവിലെ ഗുരു നാരായണ ഗിരിയിലേക്ക് ശാന്തിയാത്ര. ഗുരു മുനി നാരായണപ്രസാദ് നവവത്സര സന്ദേശം നൽകും. ഗുരുകുല സമ്മേളനത്തോടെ കൺവെൻഷൻ പരിപാടികൾ സമാപിക്കും.