കോട്ടയത്ത് വീട്ടില്‍ കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി പോലീസ് പിടിയില്‍. കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരന്മാരും ജോലിക്ക് പോകുമെന്ന് പ്രതിക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയോട് വെള്ളം ചോദിച്ചു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയെ പ്രതിക്കായി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിരുന്നു.

ബലാത്സംഗകുറ്റവും പോക്‌സോ നിയമവും ചുമത്തി അരുണിനെതിരെ കേസെടുത്തിട്ടുണ്ട്. മോഷണം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് അരുണ്‍.