തിരുവനന്തപുരത്ത് ആര്‍സിസി ജീവനക്കാരന്‍ ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം ജോര്‍ജ് (52) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. അസുഖത്തെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് ജോര്‍ജ് ആശുപത്രിയില്‍ അഡ്മിറ്റായത്. കൂട്ടിരിപ്പുകാരന്‍ പുറത്തു പോയ സമയത്താണ് കെട്ടിടത്തിന് മുകളില്‍നിന്ന് ജോര്‍ജ് താഴേക്ക് ചാടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു.തിരുവനന്തപുരം ആര്‍സിസിയിലെ ജീവനക്കാരനാണ് ജോര്‍ജ്. സുജയാണ് ഭാര്യ. മക്കള്‍: ശ്രുതി, ജെറിന്‍.