വാളയാർ കേസിൽ കോടതി വിട്ടയച്ച പ്രതിയെ അജ്ഞാതർ കൈകാര്യം ചെയ്തു

വാളയാർ പീഡന കേസിൽ പോലീസ് തെളിവ് നശിപ്പിച്ച് കോടതി വിട്ടയച്ച പ്രതിക്ക് അജ്ഞാതരുടെ മർദ്ദനം. മധുവിനാണ് മർദ്ദനമേറ്റത്. റോഡരികിൽ അവശനായി കിടന്ന ഇയാളെ പോലീസ് എത്തി ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചു.ആരാണ് ആക്രമിച്ചതെന്ന വിവരങ്ങൾ അറിവായിട്ടില്ല.

വാളയാറില്‍ ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.