ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 47 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ഡല്‍ഹിയില്‍ റാണി ഝാന്‍സി റോഡിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 47 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30 അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് പുലര്‍ച്ചെ അഞ്ചോടെ തീപിടിത്തമുണ്ടായത്. ഇവിടുത്തെ സ്‌കൂള്‍ ബാഗുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ കത്തിനശിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും.

മാര്‍ക്കറ്റിനുള്ളില്‍ കുടുങ്ങിയ പലരെയും രക്ഷപ്പെടുത്തി സമീപത്തെ ആര്‍ എം എല്‍, ഹിന്ദു റാവു ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.