വീട്ടിലെപ്പറമ്പിലോ അന്ധവിശ്വാസകേന്ദ്രത്തിലോ കുഴി കക്കൂസ് കുത്തുകയോ അടുപ്പുകൂട്ടുകയോ ചെയ്യുക!

ഡിസംബർ 10 ന് നടക്കുന്ന പൊങ്കാല വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദർഢ്യവുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ.വീട്ടിലെപ്പറമ്പിലോ അന്ധവിശ്വാസകേന്ദ്രത്തിലോ അടുപ്പുകൂട്ടുകയോ കുഴി കക്കൂസ് കുത്തുകയോ ആയിക്കോളൂ നടുറോഡിൽ നിയമവിരുദ്ധ പൊങ്കാല അവസാനിപ്പിക്കുവാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ആവശ്യപ്പെട്ടു.

നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമാണ്.മനുഷ്യൻറെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശങ്ങളിൽ ഒന്നായ സഞ്ചാര സ്വാതന്ത്ര്യം പോലും അന്ധവിശ്വാസത്തിൻറെ പേരിൽ തടയപ്പെടുന്ന ഏക സംസ്ഥാനം എന്ന സ്ഥാനവും കേരളത്തിനാണ്.മാത്രമല്ല ഒരു സ്വകാര്യ കുടുംബക്ഷേത്രത്തിന് വേണ്ടി സർക്കാർ സംവിധാനം ഉപയോഗിച്ച് അന്ധവിശ്വാസകേന്ദ്രത്തിൽനിന്നും അന്ധവിശ്വാസങ്ങളെ നടുറോഡിലേക്ക് ആനയിക്കുന്ന നിയമവിരുദ്ധമായ നടുറോഡിൽ പൊങ്കാല അരങ്ങേറുന്നതും മനുഷ്യാവകാശ ദിനമാമാങ്കങ്ങൾക്കൊപ്പം നമ്പർ 1 കേരളത്തിൽ ഡിസംബർ 10 ന് നമുക്ക് കാണാനാകും.

ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർക്ക്, അന്ധവിശ്വാസം പ്രചരി പ്പിച്ച്, പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റർ ചുറ്റളവിൽ നടുറോഡിൽ പൊങ്കാല ഇടുന്നതിനു് യാതൊരു മാനദണ്ഡവും പാലിക്കാതെ ആലപ്പുഴ ജില്ലാ കളക്‌ടർ അനുമതിനൽകിയിരിക്കുകയാണ് . അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴിയും മറ്റും വലിയൊരു തുകയാണ് ഇതിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.2000 പോലീസുകാരെയും കൂടാതെ ഫയർഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.

ഇതിനെതിരെ കഴിഞ്ഞ വിഎസ് മന്ത്രിസഭയുടെ കാലത്ത് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകാതിരുന്നതിനെ തുടർന്ന് പിപി സുമനൻ എന്ന റിട്ടയേഡ് അദ്ധ്യാപകൻ ഹൈ കോടതിയെ സമീപിച്ചിരുന്നു.പബ്ലിക്ക് റോഡ് പണം വാങ്ങിയിട്ടാണ് ഈ സ്വകാര്യ ട്രസ്റ്റിൻറെ ക്ഷേത്രത്തിന് നല്കുന്നതെന്നായിരുന്നു സർക്കാരിൻറെ വിശദീകരണം.

ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പിപി സുമനൻ കോടതിയിൽ പോയത്.”പബ്ലിക്ക് റോഡ് വാടകയ്ക്ക് കൊടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന്” ഹൈ കോടതി ഉത്തരവിട്ടു.ചക്കുളത്ത് കാവിലെയും ആറ്റുകാലിലെയും കുടുംബ ക്ഷേത്ര ട്രസ്റ്റിമാർ സർക്കാരിൽ സ്വാധീനം ചെലുത്തി ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ചിലവിൽ സുപ്രീംകോടതിയിൽ പോയി.സുപ്രീംകോടതി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് റോഡിൽ പൊങ്കാല നടത്താൻ അനുമതി നൽകാൻ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു. അതോടൊപ്പം ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദമലിനീകരണത്തിനെതിരെയും അദ്ദേഹം സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി അദ്ദേഹത്തിന് ആനുകൂലമായി വിധിച്ചു.എന്നാൽ നടുറോഡിൽ പൊങ്കാലയും മൈക്ക് വെച്ച് ദൈവത്തെ വിളിച്ച് അലമുറയിടുന്നതും അനുസ്യൂതം ഇന്നും തുടരുകയാണ്.

കോടതി വിധിയും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തി എതിർക്കാൻ ആളില്ലാത്തതിനാൽ വാർഡ് മെമ്പർമാർ മുതൽ എംഎൽഎ മാർക്കുവരെ കൈക്കൂലികൊടുത്ത് ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരി റോഡിലെ കലാപരിപാടി ഇപ്പോഴും തുടരുകയാണ്. നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും കരപ്രമാണിമാരും പൂശാരിമാരും എല്ലാവരുംകൂടി വീതംവെച്ച് അന്ധവിശ്വാസത്തെ അന്ധവിശ്വാസ കേന്ദ്രത്തിൽനിന്നും പൊതുനിരത്തിലേക്കും നമ്മുടെ വീടിൻറെ ഉമ്മറത്തേയ്ക്കും വരെ ആനയിക്കുമ്പോഴും സംഘിപ്പേടി ബാധിച്ച് പുനരുത്ഥാനകേരളം മൗനം പാലിക്കുകയാണ്.

അന്ധവിശ്വാസികൾക്ക് മോക്ഷം കിട്ടാൻ പറമ്പിൽ കഞ്ഞിവെക്കണമെങ്കിൽ അത് അന്ധവിശ്വാസകേന്ദ്രത്തിലോ വീട്ടിലെ പറമ്പിലോ ചെയ്യുക ” ഡിസംബർ 10 ന് നടക്കുന്ന പൊങ്കാല വിരുദ്ധ പ്രതിഷേധങ്ങൾക്ക് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഐക്യദർഢ്യം അറിയിക്കുന്നു !

വീട്ടിലെപ്പറമ്പിലോ അന്ധവിശ്വാസകേന്ദ്രത്തിലോ അടുപ്പുകൂട്ടുകയോ കുഴി കക്കൂസ് കുത്തുകയോ ആയിക്കോളൂ നടുറോഡിൽ നിയമവിരുദ്ധ പൊങ്കാല അവസാനിപ്പിക്കുക!

#നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ