അച്ഛാ ദിൻ ആയേഗാ: മുസാഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്ത 23കാരിയെ തീകൊളുത്തി; നില ഗുരുതരം

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരത ഒടുങ്ങുന്നില്ല. ഉന്നാവോയിലും ത്രിപുരയിലും ബലാത്സംഗത്തിനിരയായ സ്ത്രീകളെ തീകൊളുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ മുസഫര്‍പൂരിലും തനിയാവര്‍ത്തനം.

മുസാഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്ത 23 കാരിയെ യുവാവ് തീകൊളുത്തി. 85 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.