വെടി, പടക്കം,…എന്നീ വാക്കുകൾ ശൂദ്രേച്ചി, മോർച്ചി, കൊലസ്ത്രീ, തുടങ്ങിയ വാക്കുകളോളം അശ്ലീലമല്ല

വെടി, പടക്കം,…എന്നീ വാക്കുകൾ സ്ത്രീകളുടെ വാളുകളിൽ ടൈപ്പ് ചെയ്ത് ആത്മ സായൂജ്യമടയുന്നവർ അറിയാൻ. 20 ആം നൂറ്റാണ്ടിൻറെ ആരംഭംവരെ ബ്രാഹ്മണരിൽ മൂത്തയാൾ മാത്രം നമ്പൂതിരി സ്ത്രീകളെ വേളികഴിക്കലും ബാക്കി അഫന്മാർ നായർ വീടുകളിൽ സംബന്ധം കൂടിയും നടപ്പായിരുന്നല്ലോ? അതിൽ ജനിച്ച കുറെ കൊശവന്മാരും ഉണ്ടായിരുന്നു എങ്കിലും അവരെ മക്കളായി അംഗീകരിക്കുകയോ സ്വത്തിൽ അവകാശം നൽകുകയോ ചെയ്തിരുന്നില്ല. നമ്പൂതിരിക്ക് അന്തർജ്ജനത്തിൽ ഉണ്ടാകുന്ന കുട്ടിയെ ഉണ്ണിയെന്നും നായർ സ്ത്രീയിൽ സംബന്ധത്തിൽ ഉണ്ടാകുന്ന കുട്ടിയെ കൊശവൻ എന്നുമാണ് വിളിച്ചിരുന്നത്. നായർ സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭൻ പോലും ഇത്തരത്തിൽ ഒരു “കൊശവൻ ” ആയിരുന്നു എന്നതാണ് ചരിത്രം.

മൂത്ത നമ്പൂതിരി ഓടിനടന്ന് കല്യാണം കഴിക്കലാണ് പതിവ്. തൊണ്ണൂറും നൂറും വയസായാലും അയാൾ കല്യാണം കഴിപ്പ് നിർത്തില്ല. കെട്ടി മണിക്കൂറുകൾക്കകം വെടിതീരുന്നവരും ഉണ്ടായിരുന്നു. പിന്നെ ആ അന്തർജനം വിധവയാണ്. ഇങ്ങനെ വീട്ടിൽ വിധവകളായ നമ്പൂതിരിസ്ത്രീകൾ ഉണ്ടെങ്കിലും കല്യാണം കഴിക്കാൻ ഭാഗ്യമില്ലാതിരുന്ന അപ്ഫന്മാരാകട്ടെ ആ വിധവകളെ വിളിച്ചിരുന്ന പേരാണ് “ചീഞ്ഞ വെടി”

അപ്ഫൻ നമ്പൂതിരിമാരാകട്ടെ നായർ ഭവനങ്ങളിൽ കയറിയിറങ്ങി യുവതികളോടും ചില കല്യാണം കഴിച്ച ശൂദ്രേച്ചികളെ കെട്ടിയോൻ നായരെ ചൂട്ടുകറ്റ ഹോൾഡർ ആക്കിക്കൊണ്ട് കരകമ്പി വർത്തമാനം പറഞ്ഞ് ചടഞ്ഞ് കൂടുന്നതിനെയാണ് “വെടിവട്ടം ” എന്ന് പറഞ്ഞിരുന്നത്. ഇങ്ങനെ വെടിവട്ടം നടത്തിയിരുന്നവരൊയൊക്കെയാണ് നായർ സ്ത്രീകളുടെ സംബന്ധ ക്കാരായി വിളിച്ചതും എന്ന് മനസ്സിലാകണമെങ്കിൽ ചാണകങ്ങൾ തിരുവിതാംകൂറിൻറെ ചരിത്രം പഠിക്കണം.

നവോത്ഥാന കാലഘട്ടത്തിന് മുൻപ് ഒന്നെടുത്ത് പറഞ്ഞാൽ വി.ടി.ഭട്ടതിരിപ്പാടിനു മുമ്പ് അതായത് ഇന്നത്തെ ഹിന്ദു സവർണ്ണൻ മൃഗങ്ങളെക്കാൾ നികൃഷ്ടരായി കഴിഞ്ഞിരുന്ന കാലത്ത് വിധവകളായ അന്തർജനങ്ങളെയും സംബന്ധക്കാരികളായ നായർ സ്ത്രീകളെയും വിളിച്ചിരുന്ന പേരുകൾ ആയ “വെടി, പടക്കം’ തുടങ്ങിയ മ്ലേച്ഛ പദങ്ങൾ ഈ പുനരുത്ഥാന കാലത്ത് ബ്രാഹ്‌മണ്യവും ശൂദ്ര മേധാവിത്വവും അംഗീകരിക്കാത്ത സ്വന്തമായി നിലപാടുള്ള സ്ത്രീകളെ വിളിക്കുന്നത് ഭൂതകാല അസംബന്ധങ്ങളുടെ ജീനുകൾ പേറുന്ന ഉത്ഭവ ദോഷികൾആണ്. അത് എന്തെന്നുപോലും അറിയാതെ ബ്രാഹ്മണൻ ഇന്നത്തെ കൊല സ്ത്രീകളുടെ പൂർവികരെ വിളിച്ചിരുന്ന അവർ മ്ലേച്ഛ ശബ്ദങ്ങളായി കരുതിയിരുന്ന വാക്കുകളെ മറ്റൊരാളിൽ ചാർത്തി താലോലിക്കലാണ്. അതുകൊണ്ടുതന്നെ ഈ ” വെടി , പടക്കം ..” തുടങ്ങിയവക്കുകൾ ഇന്ന് ഞങ്ങൾ ‘ശൂദ്രേച്ചി, മോർച്ചി, കൊലസ്ത്രീ…’ തുടങ്ങിയ വാക്കുകളോളം മ്ലേച്ഛമായി കരുതുന്നില്ല.