ഇന്ത്യയെ കൊല്ലരുത്; ഇന്ത്യക്ക് മതമില്ല- ബിനോയ് വിശ്വം

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യഭസയില്‍ വൈകാരികമായി പ്രതികരിച്ച് സി പി ഐ അംഗം ബിനോയ് വിശ്വം. മതേതര ഇന്ത്യയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലെസിന്റെ വാള്‍ കണ്ടായിരിക്കും നാളെ സൂര്യന്‍ ഉദിക്കുകയെന്ന് ബിനോയ് വിശ്വം പറഞ്ഞു. മതാടിസ്ഥാനത്തില്‍ കാര്യങ്ങളെടുത്താന്‍ അത് ഇന്ത്യയുടെ അവസാനമായിരിക്കും. ഇന്ത്യയെ കൊല്ലരുത്. ഇന്ത്യക്കു മതമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുരാഷ്ട്രമാണോ നിര്‍മിക്കപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.