സിസ്റ്റർ ലൂസി കളപ്പുരയുടെ ഫ്ലെക്സ് കണ്ട് വികാരം വൃണപ്പെട്ട് ഒരു യുഡിഎഫ് പഞ്ചായത്ത്

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദർഢ്യവുമായി എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന” കേരളത്തിൻറെ മനസാക്ഷി സംസാരിക്കുന്നു” എന്ന പരിപാടിയുടെ ഫ്ലക്സ് കണ്ട് മത വികാരം വൃണപ്പെട്ട് ഒരു യുഡിഎഫ് പഞ്ചായത്ത് കമ്മറ്റിയും രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കുറവിലങ്ങാട് പഞ്ചായത്തിനാണ് ഡിസംബർ 17ആം തീയതി നടക്കാനിരിക്കുന്ന “കന്യാസ്ത്രീക്ക് പറയാനുള്ളത്” എന്ന പ്രോഗ്രാമിന്റെ ഫ്ലെക്സ് ബോർഡ് കണ്ട് വികാരം വൃണപ്പെടുകയും അത് നീക്കം ചെയ്യിപ്പിക്കുകയും ചെയ്തത്. എന്നാൽ ആ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ഫ്ലെക്സ് ബോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലൂസി കളപ്പുരയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡാണ് കൂടുതൽ പാരിസ്‌ഥീതിക പ്രശനങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പഞ്ചായത്ത് കമ്മറ്റി കണ്ടെത്തിയത്.

പഞ്ചായത്തിൻറെ ഡിസംബർ 17 വരെ പ്രദര്ശിപ്പിക്കുന്നതിന് അനുമതിവാങ്ങി കുറവിലങ്ങാട് പള്ളിക്ക് എതിർവശമായി സ്ഥാപിച്ച ബോർഡാണ് പിന്നീട് കൂടുതൽ പാരിസ്ഥിതിക പ്രശനങ്ങൾക്ക് കാരണമാകുമെന്നും മാത്രമല്ല വിശ്വാസികളുടെ വികാരം വൃണപ്പെടുമെന്നും  പള്ളിവികാരിയുടെ ഇടപെടലിനെ തുടർന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്ടെത്തുകയും കെട്ടിട ഉടമയ്ക്ക് നോട്ടീസ് അയക്കുകയും ഒഴിപ്പിക്കുകയും ചെയ്തത്.

കുറവിലങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിവീട്ടിൽ പനംകുഴയ്ക്കൽ ജോജോ എബ്രാഹാമിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് മതവികാരം വൃണപ്പെടാതിരിക്കാനായി 3 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് കാണിച്ച് നോട്ടീസ് നൽകുകയും ഇന്നലെ നീക്കം ചെയ്യിപ്പിക്കുകയും ചെയ്തത്.

കുറവിലങ്ങാട് പള്ളിവികാരി ഫാദർ മാത്യു വെണ്ണയാപ്പിള്ളി സ്വന്തം നിലയ്ക്ക് കുറെ വൃണം പൊട്ടിച്ച് നടന്നിട്ടും വൃണരോഗം വിശ്വാസികളിലേക്ക് വ്യാപിക്കാതിരുന്നപ്പോഴാണ് മുട്ടനാട്  മാത്യു വെണ്ണയാപ്പിള്ളി ഗ്രാമ പഞ്ചായത്തിനെക്കൊണ്ട് ഇടപെടൽ നടത്തിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ കുഞ്ഞാടുകൾ മുട്ടനാടിൻറെ ആജ്ഞ ശിരസാവഹിക്കുകയും ബോർഡ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ആയിരുന്നു.

ഫാദർ മാത്യു വെണ്ണയാപ്പിള്ളി കുറവിലങ്ങാട് ഇടവകയിൽ സ്വന്തം നിലക്ക് വൃണം പൊട്ടിക്കാൻ ശ്രമിക്കുന്ന ഫോൺകോൾ ന്യൂസ്‌ഗിൽ ന് ലഭിച്ചു. അതിൽ “അതിന് ലൂസി സിസ്റ്റർ പറയുന്നത് കേട്ട് ഞങ്ങളുടെ വിശ്വാസത്തിന് എന്തുകോട്ടം സംഭവിക്കാനാണെന്നും അച്ചന്മാരെകുറിച്ചല്ലേ അവർ പറയുന്നത്? ദൈവത്തെക്കുറിച്ചോ വിശ്വാസത്തിനെതിരോ അല്ലല്ലോ?” എന്നൊക്കെയാണ് വിശ്വാസികൾ തന്നെ ചോദിക്കുന്നത്.”പള്ളിക്ക് എതിർവശമുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡിലും വിശ്വാസത്തിനോ ദൈവത്തിനും എതിരായി യാതൊന്നും ഇല്ലല്ലോ എന്നും അതിൽ “കേരളത്തിൻറെ മനസാക്ഷി സംസാരിക്കുന്നു” എന്നല്ലേ എഴുതിയിരിക്കുന്നത്. അത് മതനിന്ദയും വിശ്വാസത്തിന് എതിരുമാകുന്നത് എങ്ങനെയെന്നും” അവർ ചോദിക്കുന്നുണ്ട്. ഇടവകയിലെ വിശ്വാസികളുടെ പ്രതികരണം ഇങ്ങനെയായതിനാൽ ഇടവകയിലെ കുഞ്ഞാടുകളെക്കൊണ്ട് വൃണം പൊട്ടിച്ച് നടക്കുന്നതിൽ കാര്യമില്ലെന്ന് മനസിലാക്കിയ വികാരി പഞ്ചായത്തിലെ കുഞ്ഞാടുകളെക്കൊണ്ട് വൃണക്കുരു പൊട്ടിക്കാൻ തീരുമാനിക്കുകയുമാണ് ഉണ്ടായത്.

കുറവിലങ്ങാടിലെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുകയും പീഡനവീരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുക്കുകയും ചെയ്തതിൻറെ പേരിലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കു നേരെ വ്യാജപ്രചാരങ്ങളും നടപടികളുമൊക്കെ കത്തോലിക്കാ സഭാനേതൃത്വം ആരംഭിച്ചത്. ഇത്തരത്തിൽ പരസ്യമായിത്തന്നെ ബലാത്സംഗികൾക്കൊപ്പം നിന്ന് ഇരകളെ വേട്ടയാടുന്ന ലോകത്തിലെ ഏക സംഘടനയായി കത്തോലിക്കാ സഭ മാറിക്കൊണ്ടിരിക്കുകയാണ്.