സിസ്റ്റർ ലൂസിക്കെതിരെ വികാരിയുടെ വികാര വൃണം പഞ്ചായത്തിൽ പൊട്ടിച്ചതിൻറെ തെളിവ് ഇതാ

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച സംഭവത്തിൽ ഇടതനും വലതനും നടുവാനും സഭയ്ക്കൊപ്പം നിന്ന് ഇരകൾ നീതിക്കായി തെരുവിലിറങ്ങിയിട്ടും നാണം കെട്ട മൗനം പാലിച്ചതും പ്രതിയെ അറസ്റ്റ് ചെയ്യാനുണ്ടായിരുന്ന വിമ്മിഷ്ടവും കേരളം കണ്ടതാണ്. ഇപ്പോഴിതാ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുകയും പീഡനവീരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുക്കുകയും ചെയ്തതിൻറെ പേരിൽ നിരവധി അപവാദപ്രചാരണങ്ങളും മനസികപീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരികയും അവസാനം സഭയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് തിരെയും വൃണക്കുരു പൊട്ടിക്കാൻ കുറവിലങ്ങാട് പള്ളിയിലെ ഇടവക വികാരി ചില രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ ത്തിയ ഇടപെടൽ പുറത്ത്.

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദർഢ്യവുമായി ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന” കേരളത്തിൻറെ മനസാക്ഷി സംസാരിക്കുന്നു” എന്ന പരിപാടിയുടെ കുറവിലങ്ങാട് പള്ളിക്ക് എതിർവശമുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് കണ്ട് വികാരം വൃണപ്പെട്ട ഇടവക വികാരി രാഷ്ട്രീയക്കാരെ കയ്യിലെടുത്തുകൊണ്ട് അത് നീക്കം ചെയ്യിപ്പിക്കുകയും ചെയ്തതാണെന്ന് വെളിവാക്കുന്ന ഫോൺകോൾ ആണ് ചുവടെ ചേർത്തിരിക്കുന്നത്.

കുറവിലങ്ങാട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ വേറെയും നിരവധി ഫ്ലെക്സ് ബോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലൂസി കളപ്പുരയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡാണ് കൂടുതൽ പാരിസ്‌ഥീതിക പ്രശനങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പഞ്ചായത്ത് കമ്മറ്റി കണ്ടെത്തിയത്. അതേത്തുടർന്ന് 3 ദിവസത്തെ നോട്ടീസ് നൽകി കഴിഞ്ഞ ദിവസം ബോർഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

കുറവിലങ്ങാട് അസിസ്റ്റൻറ് വികാരി ഫാദർ മാത്യു വെണ്ണയാപ്പിള്ളി സിസ്റ്റർ ലൂസിക്കെതിരെ സ്വന്തം നിലയ്ക്ക് കുറെ വൃണം പൊട്ടിച്ച് നടന്നിട്ടും വൃണരോഗം വിശ്വാസികളിലേക്ക് വ്യാപിക്കാതിരുന്നപ്പോഴാണ് ഫാ. മാത്യു വെണ്ണയാപ്പിള്ളി ഗ്രാമ പഞ്ചായത്തിനെക്കൊണ്ട് ഇടപെടൽ നടത്തിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ കുഞ്ഞാടുകൾ സ്ത്രീപീഡകർക്കൊപ്പം ചേർന്ന് മുട്ടനാടിൻറെ ആജ്ഞ ശിരസാവഹിക്കുകയും ബോർഡ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ആയിരുന്നു.

ഇടവകയിലെ കുഞ്ഞാടുകളെക്കൊണ്ട് വൃണം പൊട്ടിച്ച് നടക്കുന്നതിൽ കാര്യമില്ലെന്ന് മനസിലാക്കിയ വികാരി പഞ്ചായത്തിലെ കുഞ്ഞാടുകളെക്കൊണ്ട് വൃണക്കുരു പൊട്ടിക്കാൻ തീരുമാനിക്കുകയുമാണ് ഉണ്ടായത്.