ഫാത്തിമ ലത്തീഫിന്റെ മരണം സി ബി ഐക്ക്; തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കും. അന്വേഷണം സി ബി ഐക്ക് വിടണമെന്ന് തമിഴ്‌നാട് സര്‍ക്കാരാണ് ശുപാര്‍ശ ചെയ്തത്. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി അടുത്ത മാസം 22നകം റിപ്പോര്‍ട്ടായി കോടതിയി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു നിര്‍ദേശം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മാനസികാവസ്ഥയും കൂടി കണക്കിലെടുത്താണ് നിര്‍ദേശമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ മാസം ഒമ്പതിാണ് ഫാത്തിമ ലത്തീഫിനെ ഐ ഐ ടി യില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.