കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് വീണ്ടും മലയാളി വൈദീകരുടെ വിശുദ്ധ പീഡനം- കടലിനക്കരെ

ഫ്രാൻസിസ് ജോയി f®an©is j◎y

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടികൊണ്ട് കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് യുവതിയെ ബലാൽസംഗം ചെയ്‌ത് യേശു ക്രിസ്തുവിൻറെ പ്രതിപുരുഷന്മാരായ രണ്ട് പുരോഹിതർ മാതൃകയായി.സൗത്ത് ആഫ്രിക്കയിൽ നിന്നും മലയാളി കത്തോലിക്കാ പുരോഹിതരുടെ അഭിമാനകരമായ ലൈംഗീക പീഡന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാന്തവാടി രൂപതയിലെ നോർബെർട്ടയിൻ സന്ന്യാസ സമൂഹത്തിൽ നിന്നും സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ അതിരൂപതയുടെ കീഴിൽ ജോലിചെയ്യുന്ന വൈദീകരാണ് പീഡനകേസിലെ പ്രതികൾ( Fr. Subeesh John Kalapurackal O Praem, Fr. Sebastian Pettapuzha (Fr. Siju) O Praem) 

സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയുടെ കീഴിലെ കണ്ണൂർ മുണ്ടന്നൂർ സെന്റ് അൽഫോൻസാ ഇടവകയിൽ നിന്നുള്ള ഫാദർ സിജു പെട്ടപ്പുഴ എന്നറിയപ്പെടുന്ന Fr. Sebastian Pettapuzha (42) എന്ന നോർബെർടൈൻ സന്ന്യാസ വൈദീകനെതിരെയും, തലശ്ശേരി അതിരൂപതയുടെ കീഴിൽതന്നെയുള്ള കണ്ണൂർ മണിപ്പാറ സെൻറ് മേരിസ് പള്ളി ഇടവകയിൽ പെട്ട കളപ്പുരക്കൽ സുബീഷ് എന്ന നോർബെർടൈൻ സന്ന്യാസ വൈദീകനെതിരെയുമാണ് ലൈംഗീക ആക്രമണം ആരോപിച്ചിരിക്കുന്നത്.

കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് യുവതിയെ ബലാൽക്കാരം ചെയ്‌തെന്നും, ഇവർ നൈറ്റ് ക്ലബ്ബ്കളിൽ സ്ഥിരം സന്ദർശകരാണെന്നും യുവതി ആരോപിക്കുന്നു. ഈ വിഷയത്തെ ക്കുറിച്ച് കേപ് ടൗൺ രൂപതാ അധ്യക്ഷന് ഇമെയിൽ പരാതി അയച്ചെങ്കിലും ഇതുവരെ പുരോഹിതർക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടില്ല എന്നും, രൂപതാ അധികാരികളെ കാണാൻ സമ്മതിക്കുന്നില്ല എന്നും യുവതി ആരോപണത്തിൽ പറയുന്നു.

കൂടാതെ മറ്റൊരു മലയാളി വൈദീകനുമായി (Fr. Job Kaleekaparampil MSFS) പീഡനത്തെക്കുറിച്ച് സംസാരിച്ചെങ്കിലും “എനിക്കൊന്നും ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്ന് യുവതി പറഞ്ഞു.തനിക്ക് നീതി ലഭിക്കാൻ ഇനിയും കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന് യുവതി വെളിപ്പെടുത്തി.