കൊട്ടാരക്കര കൺട്രോൾ റൂം എസ്.ഐ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

എസ്.ഐ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കൊട്ടാരക്കര കൺട്രോൾ റൂം എസ്.ഐ യായ അഞ്ചൽ ഏരൂർ കരിമ്പിൻകോണം അഭയംസായിൽ രാജേന്ദ്രൻ (48) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ മുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ചത്.

കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് ഏരൂർ പോലീസ് പറഞ്ഞു. ഭാര്യ ഷീജ. മക്കൾ ആകാശ് രാജ്, പരേതനായ അവിനാശ് രാജ്