മാനന്തവാടിയിലെ കോൺവെന്റിൽ വീണ്ടും ദുരൂഹമരണം; വാർത്ത മുക്കാൻ മാധ്യമങ്ങളും കേസ് ഒതുക്കാൻ പോലീസും അതീവ ജാഗ്രതയിൽ

കേരളത്തിലെത്തിയെന്നവകാശപ്പെടുന്ന തോമാശ്ലീഹാ ചതിച്ച വിശേഷപ്പെട്ട കേശവൻനായർ ബ്രഹ്മദത്തൻ നമ്പൂതിരി പരമ്പര്യമുള്ള സീറോമലബാർ സഭയിലെ കുപ്രസിദ്ധമായ മാന്തവാടി രൂപതയുടെ കീഴിലെ Order of St. Augustine (OSA) സന്ന്യാസ സഭയുടെ മാനന്തവാടി കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോൺവെന്റിലെ ജോലിക്കാരിയായിരുന്ന അന്യസംസ്ഥാനക്കാരിയായ മേരി ആറുമാസം മുൻപായിരുന്നു കേരളത്തിൽ എത്തിയത്.

ഡിസംബർ 28-ആം തിയതി ശനിയാഴ്ച രാവിലെ മുതൽ മേരിയെ കാണാനില്ല എന്ന് പറഞ്ഞ് കോൺവെന്റ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. പിറ്റേദിവസം, ഞായറാഴ്ച കോൺവെന്റ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ മേരിയെ കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ‍ സ്വീകരിച്ചിരുന്നു.

ശനിയാഴ്ച രാവിലെയാണ് മേരിയെ കാണാതാകുന്നത് . ഉടനെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു എങ്കിലും ആരും കോൺവെൻറ് പരിസരത്ത് നോക്കിയില്ലത്രേ. ഞായറാഴ്ച കോൺവെന്റ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരും എന്തുകൊണ്ട് കോൺവെൻറ് പരിസരത്ത് നോക്കിയില്ലെന്ന ചോദ്യത്തിന് സഭയുടെ കേസായതിനാൽ പ്രസക്തിയില്ലല്ലോ?

ഫോട്ടോ കണ്ടാൽ കെട്ടിതൂക്കിയതാണെന്ന് പോലീസിനും മാധ്യമങ്ങൾക്കും തോന്നിയതേയില്ല. കോൺവെന്റിലെ സ്ഥിരം സന്ദർശകരായ വൈദീകർ ആരൊക്കെയായിരുന്നു? എന്ന ചോദ്യത്തിനും മുകളിൽനിന്നുള്ള ഉത്തരവില്ലാതെ കാനോൻ നിയമമനുസരിച്ച് ഈ കേസിൽ പ്രസക്തിയില്ല. ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ ഈ കേസിൻറെ കാര്യത്തിൽ അത് സ്വാഭാവികം മാത്രമാണെന്ന് പ്രത്യേകം അറിയിച്ചുകൊള്ളുന്നു.

ഈവർഷം ജൂണിൽ കത്തോലിക്കാ സന്ന്യാസിനി മഠങ്ങളിലേക്ക് ജോലിക്കായി കൊണ്ടുവന്ന പത്തിൽ പരം പെൺകുട്ടികളെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നെങ്കിലും അന്ന് അവരുടെ കൂടെയുണ്ടായിരുന്ന കന്ന്യാസ്‌ത്രീകളെ പോലീസ് വെറുതെ വിട്ടിരുന്നു എന്ന കാര്യവും പ്രത്യേകം സ്മരണീയമാണ്‌. കത്തോലിക്കാ സഭയുടെ അരമനകളിലും അന്തപ്പുരങ്ങളിലും സിആർപിസിയും ഐപിസിയും കേരളാ പോലീസ് ആക്റ്റുമൊന്നും ബാധകമല്ലാത്തതിനാൽ കാനോൻ നിയമം അനുസരിച്ച് എല്ലാം ശരിയാക്കുന്നവർക്ക് അന്തഃപുരത്തിലെ കന്യാസ്ത്രീമാരെ ഊരിയെടുക്കുന്നതിന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.