Monday, October 18, 2021

Latest Posts

സിവിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കാൻ കന്യാസ്ത്രീമഠങ്ങളെ അനുവദിക്കരുത്: ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ്

സ്ത്രീപീഡനങ്ങൾ കന്യാസ്ത്രീമഠങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മൗനം പാലിക്കുകയാണെന്ന് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ്. യൗവനയുക്തരായ പെൺകുട്ടികളെ തടവിലാക്കി അവരെ എല്ലാത്തരത്തിലും ചൂഷണം ചെയ്ത് കൂലിയില്ലാതെ അടിമപ്പണിയെടുപ്പിച്ച് കഴിയുന്നത്ര സമ്പത്തുണ്ടാക്കുകയും അതിനെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യുന്നവരെ അവർ ആർജ്ജിച്ച സ്വത്തിൽ യാതൊരു വിഹിതവും നൽകാതെ പെരുവഴിയിൽ തള്ളുന്നത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണെന്നും ആയതിനാൽ ഈ വിഷയങ്ങൾ പൊതുജന സമൂഹത്തിൽ അവതരിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.

A S M I കോൺഗ്രിഗേഷന് കീഴിലുള്ള എറണാകുളം ലൂർദ് ഹോസ്പിറ്റലിന് സമീപമുള്ള സെൻറ് ജോസഫ് അസീസി കോൺവെന്റിൽ വൈദീകരുടെ ലൈംഗീക പീഡനശ്രമങ്ങൾ സഹിക്കാൻ വയ്യാതെ സന്യസ്ഥ ജീവിതം അവസാനിപ്പിച്ചു പുറത്തുവന്ന സിസ്റ്റർ ഡെൽസി ദേവസ്യയ്ക്ക് പത്രമേനി തിരിച്ചു നൽകാതിരിക്കുകയും പത്തു പൈസ പോലും നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുന്നതിനായി ഇന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ് വക്താക്കൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മഠത്തിൽനിന്നും പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഷെൽട്ടർ ഹോം ആരംഭിക്കാനായി ആലോചനയുണ്ടെന്നും അതിനായി ട്രസ്റ്റ് രൂപീകരിക്കുമെന്നും ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ് വക്താക്കൾ വ്യക്തമാക്കി.സിസ്റ്റർ ഡെൽസിക്ക് നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രശ്ന പരിഹാരമുണ്ടാകും വരെ കോൺവെന്റിന് മുന്നിൽ സിസ്റ്ററിൻറെ രക്ഷിതാക്കൾ നിരാഹാര സത്യാഗ്രഹം നടത്തുമെന്നും അവർ പറഞ്ഞു.

എന്നാൽ ലൈംഗീകപീഡനം ആരോപിക്കുന്ന സിസ്റ്റർ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ 15 ലക്ഷം നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ച സഭ.പരാതി നൽകാതിരുന്നപ്പോൾ വാക്കുമാറുകയാണ് ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. സഭാനവീകരണവും നിയമപരിഷ്കരണവുമൊക്കെ വേറെ വിഷയം. ഒരു സിത്രീയെന്ന നിലയിൽ പീഡനം നേരിട്ട സിസ്റ്റർ പോലീസിൽ പരാതിനൽകാൻ തയാറാകാതെ ഇത്തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകളുമായി നടക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. സഭാധികാരികളുടെ ഭീഷണികളോ സഭയ്ക്ക് മാനക്കേടുണ്ടാകാതെ പരിഷ്ക്കരണം സാധ്യമാക്കാനോ ഉദ്യമിച്ചാൽ അവസാനം ഇതിലെ ഇര വഞ്ചിക്കപ്പെടുകയും കൂടെ നിന്നവർ നാണം കേടുകയുമേ ഉള്ളൂ എന്നതാണ് വാസ്തവം. കാരണം സ്വന്തം റൂം മേറ്റ് കൊല്ലപ്പെട്ട കേസിൽപോലും മൊഴിമാറ്റിപ്പറയുന്ന തേവിടിച്ചികളുടെ കൂടാരമാണ് കന്യാസ്ത്രീമഠങ്ങൾ എന്ന് അഭയാകേസ് വിസ്താരത്തിൽ കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. സിസ്റ്റർ ലൂസി നൽകിയ രണ്ട് കേസുകളിലും നീതി ലഭ്യമായോ എന്ന് മതപരിഷ്കരണക്കാരും ചിന്തിക്കേണ്ടതാണ്.

ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ് ഇറക്കിയ പത്ര കുറിപ്പ്:

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.