കാക്കനാട് 17 വയസുള്ള കാമുകിയെ ശരീരമാസകലം കുത്തിപരിക്കേൽപ്പിച്ച് കാമുകൻ ഓടി രക്ഷപ്പെട്ടു; ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ

കേരളത്തിൽ സൈക്കോ കാമുകൻമാരുടെ ആക്രമണം പെരുകുന്നു.തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ കാമുകൻറെ ആക്രമണം. കാക്കനാട് 17കാരിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ശരീരമാസകലം കുത്തേറ്റ യുവതിയെ കളമേശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. പെൺകുട്ടി അതീവ ​ഗുരുതരാവസ്ഥയിലാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.ഇന്നലെ രാവിലെ തിരുവനന്തപുരത്ത് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നിരുന്നു.