നടന്‍ ദിനേശ് എം മനയ്ക്കലാത്ത് തൃശ്ശൂർ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു

നടന്‍ ദിനേശ് എം. മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി ഡബ്ബിങ് കഴിഞ്ഞ് മടങ്ങവേ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു അപകടം. സംസ്ഥാന പ്രൊഫഷണന്‍ നാടക മത്സരത്തില്‍ സഹനടനുള്ള അവാര്‍ഡ് ഇത്തവണ ദിനേശിനായിരുന്നു.

അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ദിദേശ് പ്രഫഷണല്‍ നാടക രംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിലെ അഭിനയത്തിനും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പരേതനായ അരവിന്ദാക്ഷ മേനോന്റെയും പത്മാവതിയമ്മയുടെയും മകനാണ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട്.