ബോംബ് മോഹിനി: ശരീരത്തില്‍ ബോബ് സ്ഥാപിച്ചിട്ടുണ്ടെന്ന് യുവതി; വിമാനം അടിയന്തരമായി നിലത്തിറക്കി

ശരീത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് യുവതി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ യാത്രക്കാരിയായിരുന്ന മോഹിനി മൊണ്ടാല്‍ (25) ക്യാബിന്‍ ക്രൂവിലൊരാള്‍ക്ക് നല്‍കിയ കുറിപ്പിലാണ് തന്റെ ശരീരത്തില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അവ പൊട്ടിത്തെറിക്കുമെന്നും വ്യക്തമാക്കിയത്. തുടര്‍ന്ന് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. മോഹിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഐ5316 നമ്പര്‍ എയര്‍ ഏഷ്യ ഢ വിമനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച രാത്രി 9:57 നാണ് വിമാനം പറന്നുയര്‍ന്നത്. അല്‍പസമയത്തിനകം തന്നെ യുവതി ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കി. ശേഷം രാത്രി 11:46 ഓടെ ഇന്‍സുലേഷന്‍ ബേയിലേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.