കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റിലെ ഒരു കന്യാസ്ത്രീക്ക് ലക്ഷങ്ങളുടെ സ്വകാര്യ പണം ഇടപാടും മറ്റ് ഇടപാടുകളും

കൊല്ലത്തും കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹതകൾ വെളിപ്പെടുന്നു! ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിനുശേഷം സംസ്ഥാനത്ത് നിരവധി കന്യാസ്ത്രീ മഠങ്ങളിലെയും പുരോഹിതന്മാരുടെയും ഇത്തരത്തിലുള്ള കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പതിവിൽനിന്നു വിപരീതമായി കത്തോലിക്കാ സഭയ്ക്കുള്ളിൽത്തന്നെ ഇതിനെയൊക്കെ ചോദ്യം ചെയ്യുന്ന ഒരു നവോത്ഥാന വിഭാഗവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.

സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞ കന്യാസ്ത്രീ പീഡനങ്ങളിൽ നിന്നും വ്യത്യസ്തമായി കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റിലെ ഒരു കന്യാസ്ത്രീക്ക് ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്ക് അക്കൗണ്ടുകളുള്ളതായി കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മഠത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ തസ്തികകളിലിരിക്കവേ ഇവർ നടത്തിയ ക്രമക്കേടുകളുടെ രേഖകളും ലഭ്യമായിട്ടുണ്ട്. അടുത്ത ബന്ധുവുമായി ചേർന്നാണ് ക്രമക്കേടുകൾ നടത്തിയതായി കാണുന്നത്.

ഈ ബന്ധുവിനെ സഭയുടെ സ്ഥാപനമായ കൊല്ലം QSSൽ നിന്നും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മുൻപ് പുറത്താക്കിയിട്ടുണ്ട്.കൊല്ലം രൂപതയിലെ ചില പുരോഹിതരുമായി ഒട്ടും ഹിതകരമല്ലാത്ത മറ്റു ചില ഇടപാടുകളും ഈ കന്യാസ്ത്രീക്കുള്ളതായി ആരോപണം ഉയർന്നിട്ടിട്ടുണ്ട്.

കൊല്ലത്തെ ‘കോൺവെൻറുകളിലെ ദുരൂഹമായ സാഹചര്യങ്ങൾ സംബന്ധിച്ച് അന്തേവാസികളായ ചില കന്യാസ്ത്രീകളുടെ കത്തുകൾ ലഭിച്ചിരുന്നു. ജൂനിയർ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളും ചില സീനിയർ കന്യാസ്ത്രീകളുടെ ക്രിമിനൽ സ്വഭാവരീതികളും വെളിപ്പെടുത്തുന്നവയാണവ. ഇത്തരക്കാരുടെ കൂട്ടാളികളും മറ്റു സ്ഥലങ്ങളിലേതുപോലെതന്നെ കൊല്ലം രൂപതയിലെ ഏതാനും ചില പുരോഹിതരാണ്.

കൊല്ലം രൂപതയ്ക്കും സഭയ്ക്കും കന്യാസ്ത്രീ മഠങ്ങൾക്കും നാണക്കേടുണ്ടാക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ കൊല്ലം ബിഷപ്പ് നടപടിയെടുനാമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പരാതിൽകിയിട്ടുണ്ട്. കൊല്ലം ബിഷപ്പിനും മഠത്തിന്റെ ഉന്നത അധികാരികൾക്കും പരാതികൾ അയച്ചിട്ടുണ്ട്.

കന്യാസ്ത്രീക്കെതിരെ ഉടൻ നിയമനടപടികൾ ആരംഭിക്കുമെന്ന്  അഡ്വ ബോറിസ് പോൾ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറുള്ളവർ ഉടനെ അറിയിക്കണമെന്നു കാണിച്ച് അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇട്ടിരുന്നു.