ഫാദർ ജോഷ്വാ കുറ്റിയിലിനെതിരെ പ്രകൃതി വിരുദ്ധ പീഡനം ആരോപിച്ച് വീണ്ടും ഇരയുടെ കുറിപ്പ്

കൊല്ലം ജില്ലയിലെ കലയപുരം ഇടവകയിൽ വികാരിയായിരിക്കുമ്പോൾ ഫാദർ ജോഷ്വാ കുറ്റിയിൽ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാരോപിച്ച് മുൻ സെമിനാരി വിദ്യാർത്ഥിയായിരുന്ന യുവാവ് രംഗത്ത്. അന്ന് തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും തങ്ങളുടെ സഭയിൽ നിന്ന് തന്നെ എത്ര പേരേ ഇതുപോലെ ഈ വൈദീകൻ പ്രകൃതി വിരുദ്ധ പീഡനത്തിൽ ഉപയോഗിച്ചു എന്നുള്ളത് തനിക്കറിയാം എന്നും നാണക്കേട് കൊണ്ട് അവർ ആരും പുറത്ത് പറയാത്തതാണെന്നും ആരോപിച്ച് മുൻ സെമിനാരി വിദ്യാർത്ഥി കൂടിയായിരുന്ന വിനോദ് വർഗ്ഗീസ് എന്ന യുവാവാണ് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

കൊട്ടാരക്കര സ്വാദേശിയായ വിനോദ് വർഗ്ഗീസ് മുൻപും ഇതേ വിഷയം ഉന്നയിച്ച് പോസ്റ്റിടുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.അന്ന് വൈദീകൻറെ പേര് വെളിപ്പെടുത്താതെയാണ് പോസ്റ്റ് ഇട്ടിരുന്നതെങ്കിലും തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പോസ്റ്റ് ഡിലീറ്റ്‌ ചെയ്യിക്കുകയായിരുന്നു എന്ന് ഇപ്പോൾ വീണ്ടും ആ വൈദീകൻറെ ഫോട്ടോസഹിതം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടുകൊണ്ട് വിനോദ് വർഗ്ഗീസ് പറയുന്നു.

വിനോദ് വർഗ്ഗീസിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

അച്ചന് എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല.. അന്ന് ഞാൻ സ്‌കൂളിലും പള്ളിയിലും കലോത്സവങ്ങളിലും ഒട്ടേറെ എവർ റോളിംഗ് ട്രോഫികളും മെഡലുകളും വാങ്ങി തന്ന വ്യക്‌തിയാണ്‌.. പേര് വിനോദ്…. 1994 വരെ അത് ഉണ്ടായിരുന്നു..!! ഒരിക്കൽ നിങ്ങൾ എന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു.. അന്ന് എന്റെ ബാല്യം ആയത് കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.. നിങ്ങളുടെ ആഗ്രഹത്തിന് വഴങ്ങാത്തവരെ നിങ്ങൾ പാപികളും മ്ലേച്ചന്മാരും ആക്കിയിരുന്നൊരു കാലമുണ്ടായിരുന്നു പണ്ട്.. അന്ന് നിങ്ങൾ ഓർത്തില്ല.. നിങ്ങൾക്കെതിരെ ഒരു വിരൽ എന്നെങ്കിലും ഉയരുമെന്ന്.. നിങ്ങൾ എന്റെ സഭയിൽ നിന്ന് തന്നെ എത്ര പേരേ പ്രകൃതി വിരുദ്ധ പീഡനത്തിൽ ഉപയോഗിച്ചു എന്നുള്ളത് എനിക്കറിയാം.. പക്ഷേ, നാണക്കേട് കൊണ്ട് അവർ ആരും പുറത്ത് പറയില്ലായിരിക്കാം.. പക്ഷേ ഞാൻ പറയും.. കാരണം എനിക്ക് ആരുമില്ല.. കലയപുരം ഇടവകയിൽ നിങ്ങൾ ഉണ്ടായിരുന്ന കാലത്തെ എല്ലാ ചരിത്രങ്ങളും ഞാൻ പറയാം.. അന്ന് എന്റെ പോസ്റ്റ്‌ വൈറൽ ആയപ്പോൾ പലരും ചോദിച്ചു നിങ്ങൾ ആരാണെന്ന്.. ഞാൻ എന്നിട്ടും പറഞ്ഞില്ല.. എന്നെ കൊണ്ട് നിർബന്ധിച്ച് ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യിച്ചു.. എന്നിട്ടും നിങ്ങൾ നന്നാകുമെന്ന് കരുതി.. നിങ്ങൾ ഇപ്പോഴും സഭയിൽ മാന്യനായി തുടരുന്നു.. എന്നെ പോലെ അച്ചൻ പട്ടം പഠിക്കാൻ വന്നവരൊക്കെ ഫ്രാഡുകളും.. അടിപൊളി.. ഇനിയും നീയൊക്കെ ഈ സഭയിൽ തുടർന്നാൽ എന്നെ പോലെയുള്ള ഫ്രോഡുകൾക്ക് കൂടി നാണക്കേട് ആകും.. അതുകൊണ്ട്, ലോകം അറിയണം നിന്നെ പോലെയുള്ള ചെറ്റകളെ.. കൊച്ചു പിള്ളേരെ നിനക്ക് ഇപ്പോഴും ഹരം ആണല്ലേ..?? ക്രാത്ഭൂ..

ലിങ്ക് ഞാൻ കമന്റിൽ ഇടാം ആ മാന്യ സഭാ അധികാരിയുടെ.. എന്നെ ഭീഷണിപ്പെടുത്തി അന്നത്തെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യിച്ച മാന്യന്മാർക്ക് നടുവിരൽ സലാം..