വടക്കഞ്ചേരിയില്‍ മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ പിതാവ് വെട്ടിക്കൊന്നു

കണ്ണമ്പ്ര പരുവാശേരില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. ബേസില്‍ വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായും ഇതില്‍ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

പുലര്‍ച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാള്‍ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു.ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷമായി നാട്ടില്‍ത്തന്നെയായിരുന്നു.