ചേർത്തല പള്ളിപ്പുറത്ത് ജയിലില്‍നിന്നിറങ്ങിയ യുവാവിനെ സഹോദരന്‍ കുത്തി കൊന്നു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായി ഗുണ്ടാ ആക്റ്റിൽ 6 മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ യുവാവിനെ സഹോദരന്‍ കുത്തി കൊന്നു. സ്ഥിരം ക്രിമിനലായ ഇയാളെ പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്.

ചേർത്തല ചേന്നം പള്ളിപ്പുറം കരിനാട്ട് വീട്ടില്‍  മഹേഷാണ് (30) മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.ഗിരീഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. സംഭവത്തില്‍ മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.