‘മേത്തമ്മാര് നമ്മുടെ പെൺകൊച്ചുങ്ങളെ അടിച്ചോണ്ട് പോകുന്നത് തടയണമെന്ന്’- ആയിക്കോട്ടെ! വാ നമുക്ക് കള്ളനും പോലീസും കളിക്കാം

റോയി മാത്യു

“കേരളത്തിൽ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നതായി സീറോ മലബാർ സഭ സിനഡിന്റെ പത്രക്കുറിപ്പ്. കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നതായി പോലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതി പേർ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് മത പരിവർത്തനം ചെയ്തതാണെന്ന വസ്തുത കണ്ണു തുറപ്പിക്കേണ്ടതാണ്.

കേരളത്തിലെ മതസൗഹാർദ്ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാ ജനകമാണെന്ന് സിനഡ് വിലയിരുത്തി. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. ലൗ ജിഹാദ് എന്നത് സാങ്കല്പികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്….” ഇങ്ങനെ പോകുന്നു സിനഡിന്റെ പതം പറച്ചിൽ…

പച്ച മലയാളത്തിൽ പറഞ്ഞാൽ മേത്തമ്മാര് നമ്മുടെ പെൺകൊച്ചുങ്ങളെ അടിച്ചോണ്ട് പോകുന്നത് തടയണമെന്നാണ് കത്തോലിക്കാ മെത്രാൻ സിനഡ് പറയുന്നത്. ആയിക്കോട്ടെ – തടയണം – അതിനാരാ തടസം നിൽക്കുന്നത്? ഈ ഒളിച്ചോട്ടം ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോ?

എത്രയോ ഹിന്ദു പെൺപിള്ളാരെ ക്രിസ്ത്യാനി ആൺ പിള്ളാര് കെട്ടിയിരിക്കുന്നു? അതിനെക്കുറിച്ചൊന്നുമില്ലാത്ത ഉത്കണ്ഠ മെത്രാന്മാർക്കിപ്പോ തോന്നാനെന്താ കാരണം?  പ്രത്യേകിച്ച് സൂക്കേടൊന്നുമില്ല.

എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ? “പരിശുദ്ധ” പിതാക്കന്മാരെ – നിങ്ങടെ കൂട്ടത്തിൽ പ്പെട്ട മെത്രാന്മാരും, അച്ചന്മാരും ചേർന്ന് എത്രയോ സ്ത്രീകളെ പെഴപ്പിച്ചിരുന്നു? അതിനെതിരെ ഒരു വരി എങ്കിലും നിങ്ങൾ പത്രക്കുറിപ്പായി ഇറക്കിയിട്ടുണ്ടോ?

നിങ്ങടെ കുട്ടത്തിൽപ്പെട്ട കൊച്ചി മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ പത്ത് മുപ്പത്തിയേഴു വയസുള്ള ഒരു ഓർത്തഡോക്സുകാരി പെണ്ണിനെ തട്ടിക്കൊണ്ടുപോയി നാടുവിട്ടത് ലൗ ജിഹാദ് അല്ലേ?

ഓർത്തഡോക്സ് മെത്രാൻ സിനഡ് ഈ തട്ടിക്കൊണ്ട് പോകൽ ലൗ ജിഹാദായി പ്രഖ്യാപിച്ചാൽ കത്തോലിക്കാ മെത്രാൻ സിനഡിന് മറുപടി ഉണ്ടോ?

തട്ടുങ്കൽ തട്ടിക്കൊണ്ടുപോയ ആ പെണ്ണ് ഐഎസിൽ ചേർന്നോ? ജീവനോടെ ഉണ്ടോ എന്ന് നിങ്ങൾക്കുറപ്പുണ്ടോ?

ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തത് ഏത് ഗണത്തിൽ പ്പെടും? അതെന്താ പരിശുദ്ധ “ലൗ റേപ്പ്” ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? ഫ്രാങ്കോ കാണിച്ച പെറപ്പുകേടിനെക്കുറിച്ചെന്നാണ് സിനഡിന് ആശങ്കയും ഉത്കണ്ഠയും ഉണ്ടാകുന്നത്? ഫ്രാങ്കോക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീമാർക്ക് ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ സിനഡിന് വല്ലോം പറയാനുണ്ടോ?

ഇതൊന്നും വേണ്ട, ഇപ്പോൾ സിനഡിൽ അംഗമായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനനാനിയേൽ ഏതോ മുസ്ലീം സ്ത്രീയെ പെഴപ്പിച്ച് ഗർഭിണിയാക്കി പ്രസവിപ്പിച്ചു എന്നൊക്കെ ആരോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ ലേശം പോലും സത്യമില്ലാ എന്നൊക്കെ പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതിന്റെ കാരണമെന്താണ്? അത് ലൗ ജിഹാദല്ലേ? മുസ്ലീം സ്ത്രീയെ പെഴപ്പിക്കാമെന്നാണോ സിനഡിന്റെ അഭിപ്രായം? മെത്രാൻ ആറാം പ്രമാണം തെറ്റിച്ചാൽ ലൗ ജിഹാദല്ലാതാവുമോ പിതാക്കന്മാരെ?

ഈ സിനഡിൽ വന്നിരിക്കുന്ന യോഗ്യന്മാരിൽ ആറാം പ്രമാണം ( നീ വ്യഭിചരിക്കരുത്) ലംഘിക്കാത്ത ഒരുത്തനെങ്കിലുമുണ്ടോ? അക്കാര്യം നെഞ്ചിൽ കൈവെച്ചൊന്ന് പറയാമോ? അപ്പോൾ നിങ്ങൾക്ക് കന്യാസ്ത്രീ മാരുടേയും അല്ലാത്തവരുടേയും തുണി പറിക്കാം, വ്യഭിചരിക്കാം – അത് നിങ്ങടെ അവകാശം – ബെസ്റ്റ് ന്യായങ്ങൾ!

സിസ്റ്റർ അഭയയെ രണ്ട് വൈദികർ ചേർന്ന് ബലാൽ സംഗം ചെയ്ത് തല്ലിക്കൊന്ന് കെണറ്റിലിട്ടിട്ട് പത്ത് മുപ്പത് വർഷമാകുന്നു. അതേ കുറിച്ച് നിങ്ങടെ സിനഡെന്ന ഈ ഏടാകൂടം ഒരു വരി കുറിപ്പ് എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടോ?  ആ കന്യാസ്ത്രീക്ക് നീതി കിട്ടണമെന്ന് ഏതെങ്കിലും സിനഡിൽ നിങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ?

അഭയയ്ക്ക് നീതി കിട്ടാൻ കോടതി കേറി ഇറങ്ങുന്ന കത്തോലിക്കനായ ജോമോൻ പുത്തൻ പുരയ്ക്കലിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിനെക്കുറിച്ച് സിനഡിന് എന്ത് പറയാനുണ്ട്?

പ്രായ പൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെയും സ്ത്രീകളേയും ബലാൽസംഗം ചെയ്ത വൈദികരെ സംരക്ഷിക്കുകയും അവരുടെ കേസുകൾ സഭാ ചെലവിൽ നടത്തിക്കൊടുക്കുകയും ചെയ്യുന്ന നിങ്ങൾക്കിപ്പോൾ ലൗ ജിഹാദിനെക്കുറിച്ചുള്ള പോലീസിന്റെ രേഖകളിൽ പെരുത്ത് വിശ്വാസമാണല്ലോ?

നിങ്ങളുടെ വൈദികരും മെത്രാന്മാരും കേസിൽ പ്രതികളാകുമ്പോൾ അവർ വെറും “കുറ്റാരോപിതർ ” മാത്രം! ഈ രേഖകളിൽ പറയുന്നവരും കുറ്റാരോപിതർ മാത്രമല്ലേ?

സഭയ്ക്കുള്ളിൽ മെത്രാന്മാരും പാതിരി മാരും നടത്തുന്ന വ്യഭിചാരം നിർത്തിയിട്ടു വന്നാൽ നമുക്ക് ലൗ ജിഹാദിനെക്കുറിച്ച് വേവലാതിപ്പെടാം. അതുവരെ നമുക്ക് കള്ളനും പോലീസും കളിക്കാം!

താമരശ്ശേരി രൂപ താ… ആ ഗർഭം പരിശുദ്ധ റെമിജിയോസ് ഇഞ്ചനനാനിയേൽ പിതാവിൻറെയല്ല പിതാവിൻറെഗർഭം ഇങ്ങനെയല്ല എന്ന് പറഞ്ഞു ഇറക്കിയ പത്രക്കുറിപ്പ് ചുവടെ.