നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ്ങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി പട്യാലാഹൗസ് കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹഗചര്യത്തിലായിരുന്നു ഇത്. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ പുതിയ തീരുമാനം അറിവായിട്ടില്ല