മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഐ വി ബാബു അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ വി ബാബു(54) കോഴിക്കോട്ട് അന്തരിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാളം വാരിക അസി. എഡിറ്റര്‍,മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി ദിനപത്രം വാരിക സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായും പ്രവര്‍ത്തിച്ചു. സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്. മാതാവ്: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാര്‍ഥികള്‍)