അരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ല: സീതാറാം യെച്ചൂരി

സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടാണ് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് നടത്തുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.