കാസർഗോഡ് കാണാതായ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത്; സഹ അദ്ധ്യാപകൻ അറസ്റ്റില്‍

കാണാതായ അധ്യാപികയെ കുമ്പള കോയിപ്പാടി കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃതിക്, കൃപ.എന്നിങ്ങനെ രണ്ട് മകൾ ഉണ്ട്.

രൂപശ്രീയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതല്‍ സ്‌കൂളില്‍ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത ശേഷവും അദ്ധ്യാപിക ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ആരോ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു  

രൂപ വ്യാഴാഴ്ച ഉച്ചയോടെ മകൾ പഠിക്കുന്ന സ്‌കൂളിലെത്തി ഫീസ് അടച്ചിരുന്നു. പിന്നീട് മഞ്ചേശ്വരത്തെ ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. രൂപയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളയിൽ കണ്ടെത്തിയിരുന്നു.

മത്സ്യതൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അദ്ധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയാണെന്നും മരിച്ചാൽ ഉത്തരവാദി അയാളായിരിക്കുമെന്നും രൂപ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്രെ. ഇത് ശ്രദ്ധയിൽ പെടുത്തിയോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.