ആര്യഫാസിസത്തിന്റെ നാൾ വഴികൾ

ഗഫൂർ കൊടിഞ്ഞി

ഇന്ന് ഇന്ത്യൻ ജനത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പൗരത്വ ബില്ലിനെ എങ്ങനെ നേരിടുമെന്നതാണ്. ജനാധിപത്യപരവും മതനിരപേക്ഷവുമായ നമ്മുടെ ഭരണഘടന ഫാസിസ്റ്റ് ഭരണകൂടമുയർത്തുന്ന വെല്ലുവിളികളെ അതിജയിക്കുമോ എന്നാണ് ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങൾ ഭയത്തോടെ ഉറ്റുനോക്കുന്നത്. യാഥാർത്ഥ്യബോധത്തോടെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ നമ്മുടെ മുൻഗാമികൾ നേടിയെടുത്ത സകല മൂല്യങ്ങളും നഷ്ടപ്പെടാൻ ഇനി അധിക കാലമുണ്ടെന്ന് തോന്നുന്നില്ല.

സ്വതന്ത്ര ഇന്ത്യയിൽ നാം ആർജിച്ച അഭിമാനവും സമ്പത്തും ജാതി മതങ്ങൾക്കതീതമായ നമ്മുടെ . സൗഹൃദ സൗമനസ്യങ്ങളും ഇന്ന് ഭരണകൂടത്താലാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതാണ് വിരോധാ ഭാസം!. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചുള്ള ഭരണ ത്തെ പോലും അതിജയിച്ച ഒരു ജനതക്കിന്ന് സ്വ ന്തം നിലനിൽപ്പിന്റെ വേവലാതിയിൽ വീണ്ടും തെ രുവിലിറങ്ങേണ്ടി വരുന്ന ഗതികേട്.

നിസ്സഹായമായ ഈ അവസ്ഥയുടെ അനുരണങ്ങ ൾ നാടുനീളെ നാം കാണുന്നു.മത സംഘടനകളും മഹല്ലു കമ്മറ്റികളും രാഷട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക കൂട്ടായ്മകളും സർവ്വകലാശാല കളും ബില്ലിനെതിരെ ഒച്ചവെച്ച് പ്രചണ്ഠമായ പ്രതി ഷേധങ്ങൾ നടത്തുന്നുവെങ്കിലും വാഴുന്നോർക്ക് ഒരു കൂസലും ഇല്ല. മാത്രമല്ല ഇത്തരം സമരങ്ങൾ ഏറ്റെടുക്കാൻ വോട്ട് രാഷ്ട്രീയത്തിൽ മാത്രം കണ്ണയക്കുന്ന. പ്രതിപക്ഷ കക്ഷികൾ അറച്ചു നിൽക്കയും ചെയ്യുന്നു.ഇത്തരം പ്രതിസന്ധിഘട്ടമായിരുന്നിട്ട് പോലും അവർ പല തട്ടിലാണ്. അല്ലെങ്കിൽ സംഘീ ഭരണകൂടത്തിന് മുന്നിൽ അവർക്കും മുട്ടു മടക്കേണ്ടി വന്നിരിക്കുന്നു.

എല്ലാ എതിരഭിപ്രായങ്ങളും അവഗണിച്ച് സവർണഫാസിസ്റ്റുകളുടെ നീരാളിക്കൈകൾ ഒരോ ഇന്ത്യക്കാരനേയും വരിഞ്ഞുമുറുക്കാൻ ആർത്തലച്ചു വന്നു കൊണ്ടിരിക്കുകയാണിന്ന്. ഇത് കേവലം മുസ്ലിമിന്റെ നേർക്കുള്ള ഒരു വാൾ മുനയല്ല.ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങളിൽ തൊണ്ണൂറു ശതമാനം ജനങ്ങൾക്കും നേരെ നീണ്ടു വരുന്ന കൂരമ്പ് തന്നെയാണിത്. ഇന്ത്യൻ ജനത ഇവിടെ അഭിമാനത്തോടെ ജീവിക്കണോ എന്ന ചോദ്യമാണ് ഇന്ന് നമുക്കു മുന്നിലുള്ളത്.

ജനാധിപത്യവും മതനിരപേക്ഷതയും പൗരാവകാശങ്ങളും ഉൾക്കൊണ്ട ഇന്ത്യൻ ഭരണഘടനയുടെ പേരിൽ അഭിമാനം കൊണ്ടവരായിരുന്നു നമ്മൾ. പാക്കിസ്ഥാൻ എന്ന മത രാഷട്രം പങ്കുപറ്റി പിരി ഞ്ഞപ്പോഴും ഇന്ത്യയിലെ നേതൃത്വം ജനാധിപത്യ ത്തിന് ഊന്നൽ നൽകി.ഒരു മത രാഷട്രമാവുക വഴി നാം കൊളോണിയൽ പോരാട്ടങ്ങൾക്ക് എ തിരെ നടത്തിയ പോരാട്ടങ്ങൾ വൃദാവിലാകും എന്ന് നമ്മുടെ നേതാക്കൾ മുൻകൂട്ടി തിരിച്ചറി ഞ്ഞു. അതു കൊണ്ടു തന്നെ വലിയൊരു പങ്ക് ജനങ്ങൾ മത രാഷട്രത്തെ വലിച്ചെറിഞ്ഞ് ജനാ ധിപത്യ ഇന്ത്യയിൽ ചേരാനാണ് ആഗ്രഹിച്ചത്. വിഭജന നാളുകളിൽ പാക്കിസ്ഥാനിലേക്ക് പോ കുന്ന മുസ്ലിംകളെ ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടെയും അതുവഴി വന്നു ചേരുന്ന നാനാത്വത്തിൽ ഏകത്വത്തിന്റേയും പാഠങ്ങൾ ആസാദിനെ പോലുള്ളവർ നൽകി. ആ തിരി ച്ചറിവിൽ പുറപ്പെടാൻ കരുതിയ പലരും ഇവിടെ തുടരാൻ തീരുമാനിച്ചു. അങ്ങിനെയാണ് പാക്കിസ്ഥാന്റെ മത രാഷ്ട്ര പ്രലോഭനങ്ങൾ പുല്ലുപോലെ വലിച്ചെറിഞ്ഞ ഇന്ത്യൻ ദേശസ്നേഹികളെ ആദ്യമായി ദേശീയ മുസ്ലിം എന്ന് വിളിച്ചത്.

പാക്കിസ്ഥാന്റെ മട്ടിൽ മതരാഷട്ര വാദമുയർത്തിയ മറ്റൊരു കൂട്ടർ അന്ന് ഇന്ത്യയിലുമുണ്ടായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ പോലെ മത രാഷ്ട്രം ആകാൻ ആഗ്രഹിച്ചവർ. വാസ്തവത്തി ൽ ഇന്ത്യ വിഭജിച്ച് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും രണ്ട് മതാന്ധ രാഷ്ട്രങ്ങൾ രൂപം കൊടുക്കണം എന്ന് ആദ്യം പറഞ്ഞത് ഈ വർണ്ണ വെറിയന്മാരായിരുന്നു. വൈദിക ആഢ്യ സംസ്കൃതിയുടെ മനു സിദ്ധാന്തം ഇന്ത്യയിൽ ആധിപത്യം വാഴിക്കാനുള്ള അവരുടെ സ്വപ്നങ്ങൾക്ക് പക്ഷെ ഗാന്ധിജിയും നെഹ്റുവും പട്ടേലും മറ്റും വിലങ്ങു തടിയായി.

ഒന്നിച്ച് ചോരയും വിയർപ്പു മൊഴുക്കി നേടിയ സ്വാതന്ത്ര്യം ഒന്നിച്ച് അനുഭവിക്കണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിച്ചത്.എങ്കിലും സവർക്കറും ഗോഡ്സേയും വെറുതെയിരുന്നില്ല. അവർ മഹാ ത്മാഗാന്ധിയുടെ ജീവനെടുത്താണ് അതിന് പകരം വീട്ടിയത്.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ടിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തി കനായ സവർക്കർ തന്റെ ഹിന്ദു രാഷ്ട്രത്തിന്റെ തിയറി എഴുതി പൂർത്തീകരിക്കുന്നത്. അതിന്റെനൂറാം വാർഷികമാണ് രണ്ടായിരത്തി ഇരുപത്തിരണ്ട്. നൂറാം വർഷം സ്വന്തം സൈദ്ധാന്തികന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമെന്ന നിലക്കാണ് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ടിൽ തങ്ങൾ രാമരാജ്യം പൂർത്തീകരിക്കും എന്ന് മോഡി യും ആർ എസ് എസ് ഉം പ്രഖ്യാപിക്കുന്നത്.

ആ ഹിന്ദുത്വ രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്കും മറ്റ് കീഴാളർക്കുമുള്ള ഇടം അദ്ദേഹം തന്റെ തിയ റിയിൽ വ്യക്തമാക്കുന്നുണ്ട്. സവർണ്ണ വിഭാഗത്തി ന്റേതല്ലാത്ത സകല വിശ്വാസ പ്രമാണങ്ങളും ഭാര തത്തിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിക്കു ന്നുണ്ട് സവർക്കർ.അതു കൊണ്ടാണ് അമിത്ഷാ ആവേശം മൂത്ത് ” ഭാരത് സെ ഏക് ഏക്ക്കൊ ചൂൻ ചൂൻക്കി ബഖായേഗ” (ഭാരതത്തിൽ നിന്ന് ഒരോരു ത്തരേയും എണ്ണി എണ്ണിയെടുത്ത് പുറ ത്താക്കും) എന്ന് അലറുന്നത്.

സെമിറ്റിക്ക് മതങ്ങളായ മുസ്ലിം ക്രൈസ്തവ കമ്മ്യൂ ണിസ്റ്റ് ത്രയങ്ങൾക്ക് ഇന്ത്യയിൽ ഒരു ഇടവുംകൊടു ക്കില്ല എന്ന് സവർക്കർ പുസ്തകത്തിൽ ആണയിടുന്നത് കാണാം.”ഹിന്ദു” മതമല്ലാത്ത ഒരു വിശ്വാസ വും ഭാരതത്തിൽ വെച്ചു പൊറുപ്പിക്കില്ല എന്ന നിലപാട് എന്നും ഈ വെറുപ്പിന്റെ തത്വശാസത്രക്കാർ കൂടെ കൊണ്ടു നടന്നു. ബ്രാഹ്മണ്യത്തെ അംഗീക രിക്കാത്ത വിശ്വാസങ്ങളോ ആദർശങ്ങളോ ഈ മണ്ണിൽ അനുവദിക്കില്ല എന്നാണ് അർത്ഥശങ്കക്കി ടയില്ലാത്ത വിധം അവർ പറയുന്നത്.ചുരുക്കത്തി ൽ പൂനയിലെ ചിത്ത് പവൻ ബ്രാഹ്മണർക്കായിരി ക്കും ഇനി അധികാരത്തിന്റെ കുത്തക. ഇത് പഴയ രാജവും പ്രജകളുമുള്ള നാട്ടുരാജ്യങ്ങളുടെ മട്ടിലാ യിരിക്കും എന്ന് പറയേണ്ടതില്ല. അവിടെ ജനാധി പത്യവും മതനിരപേക്ഷതയും ചോദ്യചിഹ്നമാകും. കയ്യൂക്കുള്ളവൻ കാര്യങ്ങൾ കയ്യാളും.അങ്ങനെ മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രാഷ്ട്രം നിലവിൽ വരാൻ ഇനി ഏറെ താമസ മില്ല. നൂറു വർഷങ്ങളായി കൊണ്ടും കൊടുത്തും പിടിച്ചു നിന്ന മനു വാദം അതിന്റെ വിജയക്കൊടി നാട്ടുന്നതിന്റെ അവസാന ആരവമാണ് നമ്മുടെ കാതുകളിൽ അലയടിക്കുന്നത്.

ആർ എസ് എസ് ന്റെ നാൾവഴികൾ തേടുന്ന ഒരാൾക്ക് സത്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ അൽഭുതം തോന്നില്ല. ആ സംഘടനക്ക് പിൻബലം സവർണ്ണ ആര്യൻ സിദ്ധാന്തമാണ്. മദ്ധ്യേഷ്യയിൽ നിന്ന് കാലികളെ മേച്ചു വന്ന ഈ തസ്കര സംഘം ആദ്യം സിന്ധു നദീതടങ്ങളിലെ പുഷ്കലമായ മോഹൻ ജദാരോവും ഹാരപ്പയും തകർത്തു. അവിടെ സാംസ്കാരികമായി ഉന്നതിയിൽ വിരാജിച്ച ദ്രാവിഡ ജനതഥിയെ ദക്ഷിണേന്ത്യയിലേക്ക് ആട്ടിയകറ്റി. ഉത്തരേന്ത്യ മുഴുവൻ സ്വന്തം വരുതിയിലാക്കി ആധിപത്യം സ്ഥാപിച്ചു.ഈ ദ്രാവിഡ ജനതയെ അസുരവർഗ്ഗമെന്ന് ഭൽസിച്ച് ഇതിഹാസങ്ങളിലും പുരാണങ്ങളിലും പകർത്തി വെച്ചു.

ആര്യ ഫാസിസത്തിന്റെ കൊടും പീഢനങ്ങളിൽ നിന്ന് രക്ഷനേടാൻ ഗൗതമ ബുദ്ധനും വർദ്ധമാന മഹാവീരനും അവതരിച്ചു.ഈ രണ്ട് മതങ്ങളുടേയും അടിസ്ഥാനം അഹിംസയായത് ഈ സവർണ്ണ പീഢനത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു.അശോകൻ ഇത്തരം നരഹത്യകളിലൂടെ അധികാരം മുന്നോട്ടു കൊണ്ടുപോയി. കലിംഗയിൽ ഒഴുകിയ ചോരപ്പുഴ കണ്ട് അദ്ദേഹത്തിന് മനസാന്തരം വന്നു. അശോകൻ പരിഹാരക്രിയയെന്ന നിലക്ക് ബുദ്ധ മതത്തിൽ അഭയം തേടി.പിന്നീട് ബൗദ്ധവിഹാരങ്ങളുയർന്നു.നാടുനീളെ അശോകൻ ബൗദ്ധ സൂക്തങ്ങൾ ആലേഖനം ചെയ്ത സ്തൂപങ്ങ ളുയർത്തി. നമ്മുടെ ദേശീയ പതാകയിലുള്ള അശോക ചക്രത്തിന്റെ ആരക്കാലുകൾ ഇരുപത്തിനാല് പ്രാമണികരായ ബുദ്ധഭിക്ഷുക്കളെ അനുസ്മ രിപ്പിക്കുന്നതാണ്. അവ ഹിംസക്കെ തിരിലുള്ള അടയാളങ്ങളായി മാറി. അങ്ങനെ ബുദ്ധമതം ജനങ്ങളിൽ സ്വാദിനം നേടുന്നത് കണ്ട് സവർണ്ണ ബ്രാഹ്മണ്യം അവരെ കൂട്ടക്കുരുതി നടത്തി. നളന്ദ തക്ഷശില പോലുള്ള ഉന്നത കലാലയങ്ങൾ തീയിട്ടും തച്ചുടച്ചും നാമാവശേഷമാക്കി.ബുദ്ധ ഭിക്ഷു ക്കൾ ദക്ഷിണ ദേശത്ത് അഭയാർത്ഥികളായി ഓടി രക്ഷപെടേണ്ടി വന്നു.

അങ്ങനെ ഇന്നത്തെ കേരളവും തമിൾ നാടും ബുദ്ധന്മാരുടെ കുടിയേറ്റ കേന്ദ്രങ്ങളായി.അവർ ക്രമേണ ഈ മണ്ണിനോട് സമരസപ്പെട്ടു. നമ്മൾ ഇന്ന് ജീവിക്കുന്ന മണ്ണിൽ അന്ന് ശരണം വിളികളും അഹിംസയുടെ മന്ത്രധ്വനികളുമുയർന്നു. അവരി ൽ നിന്ന് ചേരന്മാരെ പോലെയുള്ള രാജ വംശങ്ങ ൾ ഉടലെടുത്തു. അക്കാരണത്താലാണ് ചേര കാല ഘട്ടത്തെ സംഘ കാലഘട്ടം എന്ന് നമ്മൾ സംബോധന ചെയ്യുന്നത്.

കാലം മുന്നോട്ട് ഗമിക്കവെ ബ്രാഹ്മണ്യം ദക്ഷിണ ദേശത്തും ആധിപത്യം വാണു.വടക്കുനിന്ന് അറു പത്തിനാലു ബ്രാഹ്മണ കുടുംബങ്ങൾ ദ്രാവിഢദേ ശത്ത് ചേക്കേറി. അവർ ബുദ്ധ വിഹാരങ്ങൾ തച്ചുടച്ചു.ബൗദ്ധരുടെ സർപ്പക്കാവുകളും ജപ കേന്ദ്രങ്ങളും കയ്യേറി. ബുദ്ധ ജൈന സമൂഹം വീണ്ടും അപര വൽക്കരിക്കപ്പെട്ടു. പലരും ശ്രീലങ്കയിലേക്ക് കടൽ നീന്തി.അഹിംസയുടെ ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് ഇന്ത്യയിൽ ജന്മം കൊണ്ട ബുദ്ധ മതത്തിന് സ്വന്തം ജന്മദേശത്ത് ഇടം കിട്ടാതെ ഇന്ത്യയുടെ പാർശ്വങ്ങളിലുള്ള കൊച്ചു കൊച്ചു ദേശരാഷട്രങ്ങളിൽ അഭയം തേടേണ്ടി വന്നു.

ദക്ഷിണേന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ദ്രാവിഢരും ബൗദ്ധരുമായ ജനങ്ങളുടെ സ്വത്തു ക്കൾ വെട്ടിപ്പിടിച്ച് നമ്പൂരാർ ജന്മിമാരായി. ഈ ജന്മിമാർ പേരിന് അല്പം സ്ഥലം ദൈവത്തിനെന്ന പേരിൽ എഴുതി വെച്ചു.അതിന് ദേവസ്വം എന്ന ഓമനപ്പേര് പറഞ്ഞു ബാക്കിയെല്ലാ സ്വത്തും ബ്രഹ്മസ്വമെന്ന് പറഞ്ഞ് ബ്രാമണർ കൈകളിലാ ക്കി. മാത്രമല്ല ശബരിമല പഴനിമലപോലുള്ള സ്ഥലത്തുള്ള ബുദ്ധ ആരാധനാലയങ്ങൾ സ്വന്തം വരുതിയിലാക്കി. അപരവൽക്കരിക്കപ്പെട്ട ബൗദ്ധരുടെ പേര് പോലും മാറ്റപ്പെട്ടു. അവർ കേവലം തിയ്യരും പുലയരും പറയരും മറ്റുമായി.

സ്വന്തം ഭൂമിയിൽ ആധിപത്യം സ്ഥാപിച്ച് കൈക്കലാക്കിയ കൃഷി ഭൂമിയിൽ സവർണ്ണ തമ്പുരാക്കന്മാരുടെ അടിമകളായി ആട്ടും തുപ്പും സഹിച്ച് പറയരു പുലയരു മറ്റും തീണ്ടാപ്പാട കലെ അടിമകളെ പോലെ ജീവിച്ചു. ഈ നിസ്സ ഹായതയിൽ ജീവിക്കുന്ന കീഴാള ജനതക്ക് ഒരു കൂട്ടുകാരനെ കിട്ടി. പോർച്ചുകീസുകാരൻ ഉൾ പ്രദേശത്തേക്ക് ആട്ടിയകറ്റിയ കടൽ വണിക്കുകളായ മാപ്പിള സമൂഹം നിലനിൽപ്പിന് വേണ്ടി ഉൾ പ്രദേശങ്ങളിൽ അഭയം തേടിയിരുന്നു. അവിടെ തുല്യ ദുഃഖിതനായ ഈഴവനും പറയനും പുലയനും മാപ്പിളയും ഒന്നിച്ചു കൈകോർത്തു. നമ്പൂരാരുടെ ആട്ടും തുപ്പും സഹിച്ച് തീണ്ടാപ്പാടകലെ നിൽക്കേണ്ടിവന്നവൻ സ്വന്തം വിശ്വാസത്തിൽ അഭിമാനിച്ചിരുന്ന മാപ്പിളയുമായി കൈകോർത്തത് സ്വാഭാവികം മാത്രം.

ഇതാണ് സവർണ്ണ ഫാസിസം വന്നവഴികൾ. ഇത് ഇന്ന് മുസ്ലിംകളെ ഈ മണ്ണിൽ നിന്ന് കെട്ട് കെട്ടിക്കാനൊരുങ്ങുന്നു. നാളെ അത് ക്രിസ്ത്യാനികളെ ജന്മഭൂമിയിൽ നിന്ന് ആട്ടിയകറ്റും. ക്രമേണ അമിത് ഷാ ഒരിക്കൽ പറഞ്ഞ പോലെ കേവലം നാല് കോടി ബാഹ്മണരിൽ അത് ഒതുങ്ങും. ഇത് തിരിച്ചറിയാൻ നാം ചരിത്രത്തിനൊപ്പം നടക്കണം. കേവലം ധനസമ്പാദനത്തിൽ മാത്രം അഭിരമിക്കുന്ന ഹിന്ദുവിനേയും മുസ്ലി മിനേയും ക്രിസ്ത്യാനിയേയും മറ്റ് ജാതി വിഭാഗങ്ങളും ഇന്നല്ലെങ്കിൽ നാളെ ഇത്തരം ഒരവസ്ഥ കാത്തിരിക്കുന്നു എന്ന സത്യം അവനെ കാലം അറിയിക്കുക തന്നെ ചെയ്യും.