നിര്‍ഭയ കേസ്: വധശിക്ഷക്ക് എതിരെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി തള്ളി

2012ല്‍ നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോള്‍ 18 വയസ്സ് ആയില്ലെന്നും ഇതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹജി നല്‍കിയത്. എന്നാല്‍ പവന്റെ പ്രായം കണക്കാക്കിയതത് ജനന സര്‍ട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2012ല്‍ കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകനായ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകള്‍ ഡല്‍ഹി പോലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു.

എന്നാല്‍ 2018ല്‍ വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ഹരജി തീര്‍പ്പ് കല്‍പ്പിച്ചതാണ്. ഉന്നയിച്ച വാദങ്ങള്‍ തന്നെ വീണ്ടും ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം സംബന്ധിച്ച് പുതിയ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ല. നിലിവലെ രേഖയുടെ അടിസ്ഥാനത്തില്‍ ഹരജി അംഗീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിടുകയായിരുന്നു.

SC dismisses Nirbhaya convict Pawan Kumar Gupta’s plea