ബലാത്സംഗ കേസ്: ദൈവത്തിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി

പുരാണ കഥാപാത്രമായ പരമശിവൻറെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. കര്‍ണാടക പോലീസ് ബലാത്സംഗ കേസ് ചുമത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ഇയാള്‍ ഇന്ത്യ വിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ ആശ്രമത്തില്‍ നിന്നും കാണാതായ സംഭവത്തിലും നവംബറില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇന്റര്‍പോള്‍ നിലവില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഡി.വൈ.എസ്.പി കെ.ടി കമരിയ പറഞ്ഞു.

നിത്യാനന്ദയ്‌ക്കെതിരെ ഗുജറാത്ത് പോലീസും നേരത്തെ വാണ്ടഡ് നോട്ടീസ് ഇറക്കിയിരുന്നു. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനോ ആളെ കണ്ടെത്തുന്നതിനോ ആണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ആ വ്യക്തിയെ അറസ്റ്റു ചെയ്യാന്‍ കഴിയും.ദൈവത്തിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി

ശിവൻറെ അവതാരനാണെന്ന് സ്വയം പ്രഖ്യാപിച്ച വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. കര്‍ണാടക പോലീസ് ബലാത്സംഗ കേസ് ചുമത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ഇയാള്‍ ഇന്ത്യ വിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ ആശ്രമത്തില്‍ നിന്നും കാണാതായ സംഭവത്തിലും നവംബറില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇന്റര്‍പോള്‍ നിലവില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഡി.വൈ.എസ്.പി കെ.ടി കമരിയ പറഞ്ഞു.

നിത്യാനന്ദയ്‌ക്കെതിരെ ഗുജറാത്ത് പോലീസും നേരത്തെ വാണ്ടഡ് നോട്ടീസ് ഇറക്കിയിരുന്നു. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനോ ആളെ കണ്ടെത്തുന്നതിനോ ആണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ആ വ്യക്തിയെ അറസ്റ്റു ചെയ്യാന്‍ കഴിയും.