Monday, October 18, 2021

Latest Posts

‘കാക്ക’ കൊത്താതിരിക്കാൻ സിന്ദൂരം തൊടുന്ന കൊലസ്ത്രീകളെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

കാര്യം പുനരുത്ഥാന കേരളത്തിൻറെ ആസ്ഥാനത്ത് സംഘികളുടെ മാതൃകാസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിൻറെ ക്ഷേത്രത്തിൽ അവർ അവർക്ക് സൗകര്യമുള്ള പരിപാടിവെക്കുന്നിടത്ത് മറ്റുള്ളവർക്ക് ചെന്ന് പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും അങ്ങനെ ഒരു പ്രതിഷേധം ഉണ്ടായപ്പൾ ”ഈ സിന്ദൂരം തൊടുന്നത് എന്തിനാണെന്നറിയാമോ…എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, അവരെ ഒരു കാക്കയ്ക്കും വിട്ടു കൊടുക്കാതിരിക്കാനാണ്”- എന്ന ഒരു കൊലസ്ത്രീയുടെ പ്രതികരണം സോഷ്യൽമീഡിയയിൽ വൈറലാവുകയുണ്ടായി. എന്നാൽ അത് അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒരുകാര്യമല്ല. ഇന്ന് ഒരു ശരാശരി ഹിന്ദുസ്ത്രീകളിൽ അവർ ഏതു രാഷ്ട്രീയത്തിൽ പെട്ടതായാലും ഹിന്ദുക്കൾ അപകടത്തിലാണെന്ന ഒരു അലർട്ട് ഉണ്ടാക്കിയെടുക്കുന്നതിൽ ഈ ഹിന്ദുത്വശക്തികളുടെ കാമ്പയിനിങ്ങിനു കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് സത്യം.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഈ വാക്കുകൾ വിദ്വേഷ പ്രസ്താവനയാണെങ്കിലും പറഞ്ഞതു മാത്രമെ കൊലയ്ക്ക് ഇപ്പോൾ ഓര്‍മ്മയുള്ളൂ. ആ കൊലയുടെ ഭർത്താവ് പോലും മുസ്ലിം രാജ്യത്ത് ജോലിചെയ്താണ് ജീവിക്കുന്നതെന്ന വിവരം അയൽവക്കത്തെ അവരുടെ അഭ്യുദയകാംക്ഷികൾ സോഷ്യൽമീഡിയയിലൂടെ തന്നെ വെളിപ്പെടുത്തുകയും ഉണ്ടായി. പിന്നെ ഒന്നും ഓർമ്മയില്ല കൊലയെ ട്രോളി കൊല്ലുകയായിരുന്നു ട്രോളർമാർ.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ ആക്രോശത്തിലാണ് സിന്ദൂര വിവാദം ഉയര്‍ന്നത്.

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ അഞ്ജിത എന്ന യുവതി പ്രതികരിക്കുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയ സ്ത്രീകള്‍ അഞ്ജിതക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് കൂട്ടത്തിലെ ഒരു സ്ത്രീയുടെ ആക്രോശവും പഞ്ച് ഡയലോഗും.

സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയ കാക്കയെയും സിന്ദൂരത്തെയും ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.