Monday, October 18, 2021

Latest Posts

നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ പെണ്‍കുട്ടികളെ ‘കാക്കാ’മാര്‍ കൊണ്ടു പോകാതിരിക്കാനാണെന്ന്!

സംഘികളുടെ കലൂർ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത ഒരു ഹിന്ദു സ്ത്രീക്ക് നേരെ ആക്രോശവും വധഭീഷണിയും. ‘അത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ എന്ന് പറഞ്ഞായിരുന്നു അക്രമം.

എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ അതൊരു സാധാരണ ഹിന്ദുക്ഷേത്രമായിരിക്കും എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച് നടത്തിയ പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെയാണ് ഒരു കൂട്ടം കൊല സ്ത്രീകള്‍ കൊലവിളിയുമായി രംഗത്തെത്തിയത്.

“ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെ”ന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.എന്നാൽ പാവക്കുളം ക്ഷേത്രത്തിൽ ആണെന്നറിയുമ്പോൾ കലൂരിലെ സാധാരണ ജനങ്ങൾക്ക് ഇതിൽ അതിശയമൊന്നും തോന്നുന്നില്ല. നവോത്ഥനകേരളത്തിന്റെ ആധാരശിലയിട്ടത് അരുവിപ്പുറത്താണ് എന്നുപറയുംപോലെ കേരളത്തെ പുനരുത്ഥാനപാതയിലേക്ക് നയിച്ച പുനരുത്ഥാന വാദികളുടെ കേരളത്തിലെ കേന്ദ്രവും ഇവിടെയാണ്.

സംഘപരിവാർ അധീനതയിലുള്ള ക്ഷേത്രമാണ് ഇത്. കേരളത്തിലെ സകല ക്ഷേത്രങ്ങളെയും ഈ പരുവത്തിലാക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.സംഘപരിവാറിന്റെ മാതൃകാസ്ഥാനമാണ് കലൂർ പാവക്കുളം ക്ഷേത്രം. എൻഎസ്എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ അവ വിജയിച്ചുകഴിഞ്ഞു. എസ്എൻഡിപി ക്ഷേത്രങ്ങളിൽ ഇപ്പോൾ ഭാഗീകമായി അപ്ലേ ചെയ്തുകഴിഞ്ഞു.ദേവസ്വംഅബോർഡ് മന്ത്രിയും സംഘിയായതിനാൽ മിക്കവാറും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും സംഘപരിവാർ അധീനതയിലും ബാക്കിയുള്ളവ മാർക്സിസ്റ്റ് സംഘികളുടെയും കീഴിലാണ്.ആ അർത്ഥത്തിൽ അരുവിപ്പുറമല്ല പുത്തൻ പുനഃരുത്ഥാന കേരളത്തിന്റെ അഭിമാന സ്തംഭം. മറിച്ച് പാവക്കുളം ക്ഷേത്രം തന്നെയാണ്എന്ന് നിസംശയം പറയാം.

ഇവിടെനിന്നാണ് പന്തളം പഞ്ചായത്തിലെ ശശിരാജാവ് ആത്മഹത്യാ പ്രഖ്യാപനം നടത്തി തീപ്പെട്ടുപോയത്. അതുകൊണ്ട് അവിടെനിന്നുകൊണ്ട് ദേശ സ്നേഹികളും കൊലസ്ത്രീകളും നടത്തുന്ന പ്രഖ്യാപനങ്ങൾക്കും ആ വിലയൊക്കെയേ കൊടുക്കേണ്ട കാര്യമുള്ളൂ. എന്നാൽ ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് പരാതിയിൽ കേസെടുക്കാനും ഗുണ്ടായിസത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകളായ കൊലകളെ അറസ്റ്റുചെയ്യാനും നവോത്ഥാനപോലീസ് ധൈര്യം കാണിക്കുമോ എന്ന് കാത്തിരുന്നു കാണാം.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.