ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം മാത്രമിട്ട് വേദിയിലെത്തുമെന്ന വാഗ്ദാനവുമായി പോപ്പ് ഗായിക

ആരാധകർക്ക് ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോൺ മെന്റസും. താനും ഷോണും ഗ്രാമി അവാർഡിന് അർഹരായാൽ അടിവസ്ത്രം മാത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞിട്ടുള്ളത്. ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെർഫോമൻസ് കാറ്റഗറിയിലാണ് ഇരുവർക്കും നോമിനേഷൻ ലഭിച്ചത്.

ഗ്രാമി അവാർഡ‌് ഞങ്ങൾക്ക് ലഭിച്ചാൽ ട്വന്റി വൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും” 2017 ൽ വൺ പൈലറ്റ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓർമ്മിപ്പിച്ച് കാമില പറഞ്ഞു. എന്നാൽ പിന്നീട് താൻ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ താന്‍ ഇപ്പോഴേ വർക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില പറഞ്ഞു.

2017ലാണ് കാമിലയുടെ ആദ്യ ആൽബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ,​ ബാഡ് തിംഗ്സ്, ഹവാന, നെവർ ബി ദ സേം തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആൽബങ്ങൾ.