ചരിത്രം പഠിക്കാതെ കാവി കളസവുമിട്ട് മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ കാപ്പിപ്പൊടീ

ജിനേഷ് മാത്യു

സീറോ മലബാർ സഭ എത്രത്തോളം കാവിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളിലൊന്നാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ.

ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും തമ്മിൽ തല്ലിക്കാനായി ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനേക്കുറിച്ചുണ്ടാക്കിയ കള്ളക്കഥകൾ സങ്കികളിൽ നിന്ന് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് കാപ്പിപ്പൊടിയേപ്പോലുള്ള വർഗ്ഗീയ വാദികളാണെന്ന് നമ്മൾ തിരിച്ചറിയണം.

വർഗ്ഗീയവാദി എന്ന് നിങ്ങൾ ആരോപിക്കുന്ന ടിപ്പുവിന്റെ സൈനിക കമാണ്ടർ പൂർണയ്യ എന്ന ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ സൈനികരിൽ പകുതിയും മറ്റു മതസ്ഥർ ആയിരുന്നു. അവരാണോ മതം മാറ്റാനും ഹിന്ദുക്കളെ കൊല്ലാനും ടിപ്പുവിനെ സഹായിച്ചത് ?

ടിപ്പുസുൽത്താൻ മറ്റുമതക്കാരെ മതം മാറ്റിയിട്ടുണ്ട് എന്നാണ് മതഭ്രാന്തന്മാർ വിളമ്പുന്നത് എന്നാൽ ടിപ്പുസുൽത്താനും പിതാവ് ഹൈദർ അലിയും 80 കൊല്ലക്കാലം കർണാടക ഭരിച്ച ഭരണാധികാരികളാണ്. എന്നാൽ അങ്ങനെ ഒരു പരിവർത്തനം ചെയ്യപ്പെട്ടാൽ കർണാടകയിലാണ് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉണ്ടാകേണ്ടത്. എന്നാൽ ഇപ്പോഴും കർണാടകയിൽ 5% മുസ്ലീങ്ങളെ ഉള്ളൂ.

അതോടൊപ്പം ടിപ്പു മലബാറിൽവന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെടിവെച്ചുകൊല്ലുകയും ഹിന്ദുക്കളെ ഇല്ലാതാക്കുകയും ചെയ്തുവെന്നൊക്കെയാണ് ഇയാൾ പുലമ്പുന്നത്. അതാണു ശരിയെങ്കിൽ ഇപ്പോൾ മലബാറിൽ ഹിന്ദുക്കളേ ഉണ്ടാകാൻ പാടില്ല. മലബാർ ഇപ്പോഴും ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്.

ടിപ്പു സുൽത്താൻ വൊഡയാർ രാജാവിന്റെ സൈന്യാധിപനായിരുന്നു എന്നത് തെറ്റാണ്. അദ്ദേഹം മൈസൂരിന്റെ രാജാവായിരുന്നു. ശിവസേന ഉള്ളതുകൊണ്ടല്ല ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടാണ് ഇന്ത്യയിൽ എല്ലാ മതസ്തരും ജീവിക്കുന്നത്.

മൈസൂർപ്പട കേരളം ആക്രമിച്ചു കീഴടക്കിയതല്ല കത്തനാരേ, സാമൂതിരി പാലക്കാട് ആക്രമിച്ചപ്പോൾ പാലക്കാട് രാജാവിന്റെ അഭ്യർത്ഥന പ്രകാരം മലബാറിലെത്തിയതാണ് മൈസൂർപ്പട. പാലക്കാട് – കോങ്ങാട് -മണ്ണാർക്കാട് വഴിയാണ് കോഴിക്കോട്ടേക്ക് പടനയിച്ചത്. ടിപ്പുവിന്റെ ഇടപെടലിലൂടെ സാമൂതിരി പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ പാലക്കാട് രാജാവായ കോമുവച്ചന് തിരിച്ചുകൊടുത്തു. 12,000 രൂപ യുദ്ധച്ചെലവും കൊടുത്തു. ബ്രിട്ടീഷുകാരോടാണ് ടിപ്പു പ്രധാനമായും പോരാടിയത്. 1797ൽ പടക്കോപ്പുകൾ നൽകി പഴശ്ശിയെ സഹായിക്കുകയും ചെയ്തു.

ഈ കൂനമ്മാവ് കഥയും മഞ്ഞിൽ പള്ളി മറഞ്ഞതുമൊക്കെ വെറും കെട്ടുകഥകളാണ്. നാലാം ആംഗ്ലോ- മൈസൂർ യുദ്ധത്തിലെ രക്തസാക്ഷ്യമാണ് ടിപ്പുവിന്റെ മലബാർ ആധിപത്യത്തിനും അന്ത്യം കുറിച്ചത്. അല്ലാതെ മുഗൾ ഭരണം നശിച്ച കാലത്ത് മൈസൂർ ഭരിച്ചിരുന്ന വൊഡയാർ രാജാവ് വിളിച്ചിട്ട് ക്രിസ്ത്യാനികളെ ആക്രമിക്കാതെ തിരിച്ചു പോയതല്ല.

ഇനിയും ചരിത്രം പഠിക്കാതെ കാവി കളസവുമിട്ട് മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ കാപ്പിപ്പൊടീ.. പുരോഹിതർ അമിതമായി കഞ്ചാവടിക്കുന്നത് മോശമാണ്.

എങ്കിലും കാപ്പിപ്പൊടി സങ്കി തന്നെയെന്ന് ഇനിയാർക്കും സംശയം വേണ്ട സങ്കികളുടെ ആചാരപരമായ മാപ്പ് പറച്ചിലുമായി കാപ്പിപ്പൊടി കത്തനാരുംഎത്തിയിട്ടുണ്ട്. വീഡിയോ പുറത്തായി സംഭവം വിവാദമാകുമെന്നായപ്പോൾ സങ്കികളെപ്പോലെ കാപ്പിപ്പൊടിയുടെ കോപ്പിലെ മാപ്പും വന്നു.! സങ്കി തന്നെ!

വാൽകഷ്ണം: എന്നാലും പള്ളീയിൽ വന്ന് അച്ചന്റെ പ്രസംഗം ഒരക്ഷരം വിടാതെ വീഡിയോ എടുത്ത് ഫേയ്സ് ബുക്കിൽ ഇട്ട ആ മഹാപാപിയുണ്ടല്ലോ അവൻ ഒരിക്കലും ഗുണം പിടിക്കാതെ പോട്ടച്ചോ…

അവനൊക്കെ ന്യായപ്രമാണത്തിൽ നീതീകരിക്കപ്പെട്ടു കൃപയിൽ നടുവും തല്ലി വീണ് വെള്ളം ഇറങ്ങാതെ മരിക്കും. ഹല്ല പിന്നെ…!