അയ്യോ, ഓടിവായോ ! ബിൽ ഗേറ്റ്സിന്റെ വീട്ടിലും ലവ് ജിഹാദ്!

ലവ് ജിഹാദിനെക്കുറിച്ച് സീറോ മലബാർ സഭാ മെത്രാൻ സമിതി പറഞ്ഞത് ആഗോള തലത്തിലും സത്യമായി. ദേണ്ടെ , മാനം മര്യാദയ്ക്ക് ചെല്ലും ചെലവും കൊടുത്ത് വളത്തിയ ഒരു പെൺ കൊച്ചിനേയും കണ്ട മേത്ത പിള്ളാര് തട്ടികൊണ്ടു പോയി.പറ്റിയാ പോപ്പു തമ്പുരാനെ കൊണ്ട് ഈ ലവ് ജിഹാദിനെതിരെ നാല് പൊളപ്പൻ പ്രതിഷേധ മിറക്കണം . എനിക്ക് സഹിക്കാൻ പറ്റുന്നില്ല.- കത്തോലിക്കാ ആൺപിള്ളാര് പെര നിറഞ്ഞു നില്ക്കുമ്പോഴാണ് അവമ്മാരുടെ ഒടുക്കത്തെ ലവ് ജിഹാദ് എന്ന് കത്തോലിക്കാസഭയെ ട്രോളി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു.

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നനായ ബിൽ ഗേറ്സിന്റെ മകൾ ജെന്നിഫർ ഈജിപ്ഷ്യൻ മുസ്ലിമായ കോടീശ്വരൻ നായാൽ നാസ്സർ എന്ന തന്റെ കോളേജ് മേറ്റിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ബിൽ ഗേറ്സും ഭാര്യ മെലിൻഡയും മകൾക്കും ഭാവി മരുമകനും ആശംസകൾ നേർന്നു. കത്തോലിക്കാ വിശ്വാസികളാണ് ബിൽ ഗേറ്റ്സിന്റെ കുടുംബം. ഈ വാർത്ത പോസ്റ്റ് ചെയ്തുകൊണ്ട് ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്റ്റിലാണ് അദ്ദേഹം കത്തോലിക്കാസഭയെ ട്രോളിയത്.

ലൗവ് ജിഹാദ് വഴി ക്രിസ്ത്യൻ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു വിവാഹം കഴിച്ചു മതം മാറ്റുന്നതിൽ ആഗോളപരമായി നടക്കുന്ന ഗൂഡാലോചനകൾ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം മനസ്സിലാക്കണമെന്ന് ഈയിടെ സീറോമലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഇടയലേഖനം ഇറക്കിയിരുന്നു.

റോയി മാത്യുവിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

കത്തോലിക്കാ പെൺപിള്ളാരെ ആസൂത്രിതമായി തട്ടികൊണ്ടു പോയി മതം മാറ്റി ഐ എസ്സിലേക്ക് കൊണ്ടുപോവുന്ന ലവ് ജിഹാദിനെക്കുറിച്ച് സീറോ മലബാർ സഭാ മെത്രാൻ സമിതി പറഞ്ഞത് ആഗോള തലത്തിലും സത്യമായി. ദേണ്ടെ , മാനം മര്യാദയ്ക്ക് ചെല്ലും ചെലവും കൊടുത്ത് വളത്തിയ ഒരു പെൺ കൊച്ചിനേയും കണ്ട മേത്ത പിള്ളാര് തട്ടികൊണ്ടു പോയി.

പറ്റിയാ പോപ്പു തമ്പുരാനെ കൊണ്ട് ഈ ലവ് ജിഹാദിനെതിരെ നാല് പൊളപ്പൻ പ്രതിഷേധ മിറക്കണം . എനിക്ക് സഹിക്കാൻ പറ്റുന്നില്ല.- കത്തോലിക്കാ ആൺപിള്ളാര് പെര നിറഞ്ഞു നില്ക്കുമ്പോഴാണ് അവമ്മാരുടെ ഒടുക്കത്തെ ലവ് ജിഹാദ്, ഇന്ന് അതി രാവിലെ ഞാൻ ചങ്കു പൊട്ടി വായിച്ച വാർത്ത ഇതാ. –

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നനായ ബിൽ ഗേറ്സിന്റെ മകൾ ജെന്നിഫർ ഈജിപ്ഷ്യൻ മുസ്ലിമായ കോടീശ്വരൻ നായാൽ നാസ്സർ എന്ന തന്റെ കോളേജ് ജീവിത കൂട്ടുകാരനെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ബിൽ ഗേറ്സും ഭാര്യ മെലിൻഡയും മകൾക്കും ഭാവി മരുമകനും ആശംസകൾ നേർന്നു. കത്തോലിക്കാ വിശ്വാസികളാണ് ബിൽ ഗേറ്റ്സിന്റെ കുടുംബം.

ബ്രിട്ടനിലെഡയാനാ രാജകുമാരിയെ പിഴപ്പിച്ചു ഗർഭിണിയാക്കിയതു ഈജിപ്ഷ്യൻ കോടീശ്വരനും ലണ്ടനിലെ Harrods ന്‍റെ മുൻ ഉടമ Dodi Fahed എന്ന മുസ്ലിം കോടീശ്വരനായിരുന്നു എങ്കിൽ, ബ്രിട്ടീഷ് പ്രഭു കുടുംബത്തിലെ വേറൊരു പെൺകുട്ടി ആയ Jemima Goldsmith നെ വിവാഹം കഴിച്ചു മതം മാറ്റിയ ശേഷം രണ്ട്‌ കുട്ടികൾ ഉണ്ടായ ശേഷം ഉപക്ഷിച്ചിട്ടു വേറേ വിവാഹം കഴിച്ചത് പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ആണ്.

Love Jihad വഴി ക്രിസ്ത്യൻ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു വിവാഹം കഴിച്ചു മതം മാറ്റുന്നതിൽ ആഗോളപരമായി നടക്കുന്ന ഗൂഡാലോചനകൾ ക്രിസ്ത്യൻ സമൂഹം മനസ്സിലാക്കണമെന്ന് ഈയിടെ ഒരു കത്തോലിക്കാ ബിഷപ്പ് പറഞ്ഞപ്പോൾ അദ്ദേഹത്തെ പരിഹസിച്ചവർക്കു ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. കാശുള്ളവന്റെ വീട്ടിൽ കേറി ലവ് ജിഹാദ് നടത്തുന്നത് ഒരിക്കലും ഞങ്ങൾ അനുവദിക്കൂല.